മീഡിയവൺ 'ഗീത് മൽഹാർ' ജൂലൈ ഒന്നിന്
text_fieldsഡിയ വൺ ഗീത് മൽഹാർ സംഗീത പരിപാടിയുടെ ടിക്കറ്റ് പ്രകാശനം ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കലും മീഡിയ വൺ -ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിയും നിർവഹിക്കുന്നു . റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ . അൻവർ അമീൻ ചേലാട്ട് സമീപം
ദോഹ: ഖത്തര്‍ മലയാളികളുടെ കോവിഡാനന്തര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന മീഡിയവണ്‍ 'ഗീത് മല്‍ഹാര്‍' ജൂലൈ ഒന്നിന് ആസ്പയര് ലേഡീസ് ഹാളില്‍ നടക്കും. വൈകീട്ട് ഏഴു മണി മുതല്‍ നടക്കുന്ന സംഗീത വിരുന്നില്‍ മലയാളികളുടെ പ്രിയ ഗായകരായ മഞ്ജരി, ഹിഷാം അബ്ദുല്‍ വഹാബ്, കണ്ണൂര്‍ ശരീഫ്, സൂരജ് സന്തോഷ്, കൃസ്റ്റകല, വയലിന് ആർട്ടിസ്റ്റ് ലക്ഷ്മി ജയന് എന്നിവര്‍ ആസ്വാദകര്‍ക്കു മുന്നിലെത്തും.
ടിക്കറ്റ് മുഖേനയാണ് പ്രവേശനം. ടിക്കറ്റ് ലോഞ്ചിങ് മുഖ്യ സ്പോണ്‍സറായ ഗ്രാന്‍ഡ്മാൾ ഖത്തര്‍ റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലിന് ആദ്യ ടിക്കറ്റ് നല്കി 'മീഡിയവണ്‍ ഗൾഫ് മാധ്യമം' എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് റഹീം ഓമശ്ശേരി നിര്‍വഹിച്ചു. 50 റിയാല്‍ മുതല്‍ വിവിധ നിരക്കിലുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാം. കുടുംബങ്ങള്‍ക്കായി അഞ്ചു പേര്‍ക്കുള്ള കോംബോ ടിക്കറ്റുകളും ലഭ്യമാണ്. ടിക്കറ്റുകള്‍ക്കായി 70207018, 66258968 നമ്പറുകളില്‍ ബന്ധപ്പെടാം. ഓണ്‍ലൈന്‍ വഴി ക്യു ടിക്കറ്റിലും ടിക്കറ്റ് ലഭ്യമാണ്.

