മീഡിയവൺ എജു നെക്സ്റ്റ് ഇന്ന്
text_fieldsദോഹ: വിദേശത്ത് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഖത്തറില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന എജു നെക്സ്റ്റ് കരിയര്‍ കൗണ്‍സലിങ്ങും സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റും ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മുതല്‍ ദോഹ ക്രൗണ്‍പ്ലാസ ഹോട്ടലിലാണ് പരിപാടി. വിദേശ വിദ്യാഭ്യാസ കണ്‍സൽട്ടന്‍സിയായ ആര്‍ക്കൈവ്സ് സ്റ്റഡി അബ്രോഡുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദേശത്ത് പഠനം ആഗ്രഹിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള വഴികാട്ടിയാണ് എജു നെക്സ്റ്റ്. പ്ലസ്ടുവിന് ശേഷവും ഡിഗ്രിക്ക് ശേഷവും വിദേശത്ത് ലഭ്യമായ പഠനാവസരങ്ങളെ കുറിച്ച് വിശദീകരിച്ചു നല്‍കും. കരിയര്‍ ഗൈഡന്‍സിനൊപ്പം സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റ് വഴി വിദേശ യൂനിവേഴ്സിറ്റികളില്‍നിന്ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാന്‍ അവസരവുമുണ്ട്. മാസ്റ്റര്‍ കണ്‍സൽട്ടന്റും വിദ്യാഭ്യാസ വിദഗ്ധനുമായ ദിലീപ് രാധാകൃഷ്ണന് കൗണ്‍സലിങ്ങിന് നേതൃത്വം നല്‍കും.
ആസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ, യു.എസ്, യു.കെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവരുടെ സ്റ്റാളുകളും ഉണ്ടാകും. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അഡ്മിനിസ്ട്രേറ്റിവ് കണ്‍സൽട്ടന്റ് കരീമ ഹാഷിം അല്‍ യൂസുഫ് ഉദ്ഘാടനംചെയ്യും. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽമാര്‍ മുഖ്യാതിഥികളായിരിക്കും. +974 31357221 എന്ന നമ്പറില്‍ വിളിച്ചോ, +91 8921852573 എന്ന നമ്പറിലേക്ക് ‘Register’എന്ന് വാട്സ്ആപ്പ് ചെയ്തോ രജിസ്ട്രേഷൻ ചെയ്യാം.

