മീഡിയവൺ ദോഹ റണ്ണിന് പ്രൗഢ സമാപനം
text_fieldsമീഡിയവൺ ദോഹ റണ്ണിൽ നിന്ന്
പുരുഷന്മാരുടെ പത്തു കിലോമീറ്റർ ഓപൺ വിഭാഗത്തിൽ ശ്രീലങ്കയുടെ രമേശ് സചെന്ദ ചാമ്പ്യൻ
ദോഹ: മൂന്നാമത് മീഡിയവൺ -ടീ ടൈം ദോഹ റണ്ണിന് പ്രൗഢ സമാപനം. പുരുഷന്മാരുടെ പത്തു കിലോമീറ്റർ ഓപൺ വിഭാഗത്തിൽ ശ്രീലങ്കയുടെ രമേശ് സചെന്ദ ചാമ്പ്യനായി. മലയാളിയായ ഷെഫീഖ് ടി.പി. ഈ വിഭാഗത്തിൽ മൂന്നാമതെത്തി. വനിതാ വിഭാഗത്തിൽ അൽജീരിയയിൽ നിന്നുള്ള സുആദ് ഇബലൈദ്നെയാണ് ഒന്നാമതെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 800ലേറെ അത് ലറ്റുകളാണ് ദോഹ റണ്ണിൽ പങ്കെടുത്തു.
അൽ ബിദ്ദ പാർക്കിൽ രാവിലെ ഏഴിനായിരുന്നു മത്സരങ്ങളുടെ ഫ്ലാഗ് ഓഫ്. കുട്ടികളും സ്ത്രീകളും അടക്കം അമ്പതിലേറെ രാഷ്ട്രങ്ങളിൽ നിന്നുള്ള അത് ലറ്റുകളാണ് ദോഹ റണ്ണിൽ ഓടാനെത്തിയത്. പത്തു കിലോമീറ്റർ മാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ കെനിയയുടെ എൻജാഗി സാമ്മിയും വനിതാ വിഭാഗത്തിൽ ബ്രസീൽ താരം ഗബ്രിയേല ഹോർടെലിയയും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ മലയാളിയായ അബ്ദുൽ നാസർ രണ്ടാം സ്ഥാനം സ്വന്തമാക്കി. വനിതകളുടെ അഞ്ചു കിലോമീറ്റർ ഓപൺ വിഭാഗത്തിൽ സ്പെയിനിൽ നിന്നുള്ള സാന്ദ്ര ഡൊണൈറെക്കും പുരുഷ വിഭാഗത്തിൽ ഫ്രാൻസിന്റെ മെഹ്ദി ബെറൂഗട്ടും ഒന്നാമതെത്തി.
മുതിർന്നവർക്കും കുട്ടികൾക്കും രണ്ടര കിലോമീറ്ററിന്റെയും ചെറിയ കുട്ടികൾക്ക് എണ്ണൂറു മീറ്ററിന്റെയും മത്സരങ്ങൾ അരങ്ങേറി. ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷൻ കോഓഡിനേറ്റർ അവ്വാദ് അൽ ഷംരി, ടീം ടൈം പ്രതിനിധികളായ അഷ്റഫ്, അജ്മൽ, യൂനുസ്, നിജാദ് മൗയ്തു, അൻവിൻ ഇൻഫോ സിസ്റ്റംസ് സി.ഇ.ഒ ദിലീപ് ബാലകൃഷ്ണൻ, എനെർടെക് സെന്റർ പ്രതിനിധി അമൽ, കിംസ് ഹെൽത്ത് പ്രതിനിധി രാഹുൽ, പാരാജോൺ ഗ്രൂപ്പ് പ്രതിനിധി വൈശാഖ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സവ്വാബ് അലി, മാധ്യമം- മീഡിയവൺ മാനേജിങ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഐ.സി.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ്മദ്, ഐ.എസ്.സി അംഗം അസീം തുടങ്ങിയവർ ജേതാക്കൾക്കുള്ള മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

