മീഡിയവണ്‍ ‘സല്യൂട്ട് ദ ഹീറോസ്’ അവാര്‍ഡിന് അപേക്ഷിക്കാം
text_fieldsമീഡിയവണ്‍ ഗള്‍ഫ് മാധ്യമം എക്സി-കമ്മിറ്റി ചെയര്മാന് റഹീം ഓമശ്ശേരി, മീഡിയവണ്‍ ഗള്‍ഫ് മാധ്യമം എക്സി കമ്മിറ്റി വൈസ് ചെയര്മാന് നാസര്‍ ആലുവ, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, റിയാദ മെഡിക്കല്‍ സെന്റര്‍ എക്സി. ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, മീഡിയവണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമേല്‍ എന്നിവർ ‘സല്യൂട്ട് ദ ഹീറോസ്’ പോസ്റ്റര്‍ ലോഞ്ചിങ് ചടങ്ങിൽ
ദോഹ: ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാരെ മീഡിയവണ്‍ ആദരിക്കുന്നു. നോമിനേഷന് വഴിയാണ് സല്യൂട്ട് ദ ഹീറോസ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. ഈ മാസം 17വരെ നോമിനേഷന് സമര്‍പ്പിക്കാം. സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, വളന്റിയര്‍മാര്‍, ലോകകപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകള്‍ വഹിച്ചവര്‍ എന്നിവര്‍ക്ക് നോമിനേഷന് നല്‍കാം.
mediaonetvq@gmail.com എന്ന ഇ-മെയിലിലേക്കാണ് നോമിനേഷന് അയക്കേണ്ടത്. ലോകകപ്പ് ഫുട്ബാളിന്റെ വിജയകരമായ സംഘാടനത്തില്‍ ഏതു തരത്തിലാണ് ഭാഗമായതെന്ന് നോമിനേഷനില്‍ വ്യക്തമാക്കണം. വളന്റിയര്‍മാര്‍ മുന്‍ കാലങ്ങളില്‍ ഏതെങ്കിലും പരിപാടികളില്‍ സന്നദ്ധസേവനം നടത്തിയിട്ടുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.
ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വിവിധ കരാറുകളിലൂടെ ലോകകപ്പിന്റെ ഭാഗമായ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം സല്യൂട്ട് ദ ഹീറോസ് അവാര്‍ഡിന് നോമിനേഷന് നല്‍കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

