Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒ​രു​ക്ക​ങ്ങ​ൾ സ​ജ്ജം;...

ഒ​രു​ക്ക​ങ്ങ​ൾ സ​ജ്ജം; മീ​​ഡി​​യ​​വ​​ണ്‍ പ്ര​​വാ​​സോ​​ത്സ​​വം നാ​​ളെ

text_fields
bookmark_border
ഒ​രു​ക്ക​ങ്ങ​ൾ സ​ജ്ജം; മീ​​ഡി​​യ​​വ​​ണ്‍  പ്ര​​വാ​​സോ​​ത്സ​​വം നാ​​ളെ
cancel

ദോ​ഹ: ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം സ​ജ്ജ​മാ​യി, ഖ​​ത്ത​​റി​​ലെ പ്ര​​വാ​​സി​​ക​​ള്‍ക്കാ​​യി മീ​​ഡി​​യ​​വ​​ണ്‍ ട ി​​വി അ​​ണി​​യി​​ച്ചൊ​​രു​​ക്കു​​ന്ന മെ​​ഗാ​സം​​ഗീ​​ത വി​​രു​​ന്ന് പ്ര​​വാ​​സോ​ത്സ​​വം 2019 നാ​​ളെ അ​​ര​​ങ് ങേ​​റും. ലു​​സൈ​​ല്‍ സ്പോ​​ര്‍ട്സ് അ​​റീ​​ന​​യി​​ല്‍ പ​​രി​​പാ​​ടി​​ക്കു​​ള്ള എ​​ല്ലാ ഒ​​രു​​ക്ക​​ങ്ങ​​ള ും പൂ​​ര്‍ത്തി​​യാ​​യി. സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ ദു​​ല്‍ഖ​​ര്‍ സ​​ല്‍മാ​​ന്‍ ന​​യി​​ക്കു​​ന്ന സം​​ഗീ​​ത​​ക​​ലാ​വി​​രു​​ന്നി​​നാ​​യി കൂ​​റ്റ​​ന്‍ സ്റ്റേ​​ജാ​​ണ് ലു​​സൈ​​ല്‍ അ​​റീ​​ന​​യി​​ല്‍ ഒ​​രു​​ക്കു​​ന്ന​​ത്. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം 5.30ന്​ ​ഗേ​റ്റ്​ തു​റ​ക്കും. ആ​റ​ര​യോ​ടെ പ​രി​പാ​ടി തു​ട​ങ്ങും.
സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​വാ​​ര്‍ഡ് ജേ​​താ​​വ് കൂ​​ടി​​യാ​​യ ഗാ​​യ​​ക​​ന്‍ വി​​ജ​​യ് യേ​​ശു​​ദാ​​സ്, സം​​ഗീ​​ത​​ജ്ഞ​​ന്‍ സ്റ്റീ​​ഫ​​ന്‍ ദേ​​വ​​സ്സി, ഗാ​​യ​​ക​​രാ​​യ ന​​രേ​​ഷ് അ​​യ്യ​​ര്‍, സി​​താ​​ര, ശ​​ര​​ണ്യ ശ്രീ​​നി​​വാ​​സ്, ശ്രേ​​യ​​ക്കു​​ട്ടി തു​​ട​​ങ്ങി വ​​ന്‍ താ​​ര​​നി​​ര​​യാ​​ണ് അ​​ര​​ങ്ങി​​ലെ​​ത്തു​​ക. ഭൂ​​രി​​ഭാ​​ഗം താ​​ര​​ങ്ങ​​ളും ദോ​​ഹ​​യി​​ല്‍ എ​​ത്തി​​ച്ചേ​​ര്‍ന്നു. ദു​​ല്‍ഖ​​ര്‍ സ​​ല്‍മാ​​ന്‍ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ എ​​ത്തും.


കൂ​​ടാ​​തെ ഇ​​ന്തോ–​ഖ​​ത്ത​​ര്‍ സാം​​സ്കാ​​രി​​ക സ​​മ​​ന്വ​​യം പ്ര​​മേ​​യ​​മാ​​ക്കി​​യു​​ള്ള വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും അ​​ര​​ങ്ങേ​​റും. ഖ​​ത്ത​​റി​​ലെ ഭ​​ര​​ണ ക​​ലാ സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ര്‍ ച​​ട​​ങ്ങി​​ല്‍ സം​​ബ​​ന്ധി​​ക്കും. ദോ​​ഹ​​യി​​ലെ സം​​ഗീ​​ത പ്രി​​യ​​രാ​​യ മു​​ഴു​​വ​​ന്‍ പ്ര​​വാ​​സി​​ക​​ളെ​​യും പ​​രി​​പാ​​ട​ി​യി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി വി​​പു​​ല​​മാ​​യ ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ദോ​​ഹ​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്ന് പ​​രി​​പാ​​ടി ന​​ട​​ക്കു​​ന്ന ലു​​സൈ​​ലി​​ലേ​​ക്ക് യാ​​ത്രാ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഫെ​​സ്റ്റി​​വ​​ല്‍ ലി​​മോ​​സി​​ന്‍, ക​​രീം എ​​ന്നീ ടാ​​ക്സി സ​​ര്‍വീ​​സ് ഗ്രൂ​​പ്പു​​ക​​ളാ​​ണ് ഖ​​ത്ത​​റി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ക​​ലാ​​പ്രേ​​മി​​ക​​ളെ നി​​ര​​ക്കി​​ള​​വി​​ല്‍ വേ​​ദി​​യി​​ലേ​​ക്കെ​​ത്തി​​ക്കു​​ക. കൂ​​ടാ​​തെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ പ്ര​​വാ​​സി​​ക​​ള്‍ക്കും ഹൗ​​സ് ഡ്രൈ​​വ​​ര്‍മാ​​ര്‍ക്കും സൗ​ജ​​ന്യ​​പ്ര​​വേ​​ശ​​ന​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. പ​​രി​​പാ​​ടി​​യി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ് വി​​ല്‍പ്പ​​ന അ​​ന്തി​​മ ഘ​​ട്ട​​ത്തി​​ലാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsmedia one pravasolsavam
News Summary - media one pravasolsavam-qatar-qatar news
Next Story