മീഡിയവൺ ഫൈവ് മില്യൺ ആഘോഷം
text_fieldsദോഹയിൽ നടന്ന മീഡിയവൺ യൂട്യൂബ് പേജ് ഫൈവ് മില്യൺ ആഘോഷം
ദോഹ: യൂട്യൂബിൽ 50 ലക്ഷം വരിക്കാര്‍ എന്ന നേട്ടം ഖത്തര്‍ മീഡിയവണ്‍ ആഘോഷിച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചാണ് മീഡിയവണിന്റെ ഫൈവ് മില്യണ്‍ ക്ലബ് പ്രവേശനം ആഘോഷിച്ചത്. യുവാക്കള്‍ മീഡിയവണിനെ ഏറ്റെടുക്കുന്നു എന്നതിന്റെ അടയാളമാണ് ഈ നേട്ടമെന്ന് ഇന്ത്യന്‍ എംബസി അപെക്സ ബോഡിയായ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടികളാണ് മീഡിയവണിനെ കൂടുതല്‍ ജനകീയമാക്കുന്നതെന്ന് മീഡിയവണ്‍-ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയര്മാന് നാസര്‍ ആലുവ പറഞ്ഞു. മീഡിയവണ്‍ മീഡിയ സൊലൂഷന്‍സ് മാനേജര്‍ നിഷാന്ത് തറമേല്‍, മീഡിയവൺ-ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍, ഗള്‍ഫ് മാധ്യമം ഖത്തര്‍ റിപ്പോര്‍ട്ടര്‍ കെ. ഹുബൈബ്, മാര്‍ക്കറ്റിങ് മാനേജര്‍ ജാബിര്‍ അബ്ദുറഹ്മാന് എന്നിവര്‍ പങ്കെടുത്തു.

