മൈലാഞ്ചി മൽസരം നടത്തി
text_fieldsദോഹ: മീഡിയാവൺ ‘പതിനാലാംരാവ് മാപ്പിളപ്പാട്ട്’ ഷോയുടെ ഭാഗമായി ഖത്തറില്‍ ഷാമെ മെഹന്തി എന്ന പേരില്‍ മൈലാഞ്ചിരാവ് മത്സരം സംഘടിപ്പിച്ചു. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പങ്കെടുത്ത വനിതകള്‍ മനോഹരമായ ഡിസൈനുകളിലൂടെ മൈലാഞ്ചി ചന്തം പകര്‍ന്നു.
മത്സരത്തില്‍ ഹലീമത്ത്, സഫഅനസ്, മാജിദ മഹമൂദ് എന്നിവര്‍ ഒന്നാംസ്ഥാനം പങ്കിട്ടു. പെരുന്നാള്‍ രാവിനെ മൈലാഞ്ചിയണിയിച്ച വേദി കൂടിയായി മാറുകയായിരുന്നു മത്സരം. തല്‍സമയ മാപ്പിളപാട്ടുമത്സരവും കുട്ടികളുടെ തട്ടുകടയും ഷാമെ മെഹന്തിയെ വ്യത്യസ്തമാക്കി. മൂന്നുതലമുറയിലെ ഗായകര്‍ ഒരുമിക്കുന്ന മാപ്പിളപാട്ട് ഷോ ജൂണ്‍ പതിനാറിന് രണ്ടാം പെരുന്നാള്‍ദിനത്തില്‍ ഖത്തര്‍ നാഷണല്കണ്വന്ഷന് സെൻററിലാണ് അരങ്ങേറുന്നത്.
