പുതുമകളോടെ മീഡിയവണ്‍ ഗ്രാൻഡ് പായസപ്പയറ്റ്
text_fieldsമീഡിയ വൺ ഗ്രാൻഡ് പായസപ്പയറ്റ് മത്സരത്തിലെ വിജയികൾ സമ്മാനങ്ങളുമായി
ദോഹ: പുതുമയാര്‍ന്ന പായസക്കൂട്ടുകളുമായി ‘മീഡിയ വണ്‍’ ഖത്തര്‍ ഗ്രാൻഡ് പായസപ്പയറ്റ് മത്സരം. പതിവ് പായസ സങ്കൽപങ്ങളെ മാറ്റിമറിക്കുന്ന കൂട്ടുകളുമായി മത്സരാർഥികളെത്തിയപ്പോൾ മത്സരം മധുരപ്പയറ്റായി മാറി. മലയാളികളും ഇതര സംസ്ഥാനക്കാരുമായി 30ഓളം പേരാണ് പായസപ്പയറ്റിന്റെ ഗ്രാൻഡ് ഫിനാലെയില്‍ ഏറ്റുമുട്ടിയത്. 20 ഔഷധക്കൂട്ടുകളുമായി പായസമുണ്ടാക്കിയ നവ്യ എം.പി ഒന്നാംസ്ഥാനം സ്വന്തമാക്കി. പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന പായസമുണ്ടാക്കിയ റിജു ജോര്‍ജ് രണ്ടാംസ്ഥാനവും കറ്റാര്‍വാഴയെ പായസമാക്കി മാറ്റിയ ഉസൈറ മൂന്നാം സ്ഥാനവും നേടി.
മധ്യപ്രദേശില്നിന്നടക്കമുള്ള മത്സരാർഥികളുടെ സാന്നിധ്യം പായസപ്പയറ്റിന്റെ മധുരം കൂട്ടിയെന്ന് ഗ്രാൻഡ്മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഏഷ്യന്‍ ടൗണ്‍ ഗ്രാൻഡ്മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഫുഡ് കോര്‍ട്ടില്‍ നടന്ന പരിപാടിക്ക് ദോഹയിലെ ഗായകര്‍ ഒരുക്കിയ സംഗീതസന്ധ്യ മധുരംകൂട്ടി. ഗ്രാൻഡ് മാള്‍ റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി.ഇ.ഒ ഷരീഫ് ബി.സി, ഏരിയ മാനേജര്‍ മുഹമ്മദ് ബഷീര്‍ പരപ്പില്‍, നദീം പാഷ, പൊതുപ്രവര്ത്തകന് മുസ്തഫ എലത്തൂര്‍, മീഡിയവണ്‍ മീഡിയ സൊലൂഷന്‍സ് മാനേജര്‍ നിഷാന്ത് തറമേല്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

