മാധ്യമ സ്വാതന്ത്ര്യം; മികച്ച പ്രകടനവുമായി ഖത്തർ
text_fieldsദോഹ: മാധ്യമ സ്വാതന്ത്ര്യം സൂചിപ്പിക്കുന്ന ആഗോള പ്രസ് ഫ്രീഡം സൂചികയിൽ ഗൾഫ് മേഖലയിൽ മികച്ച പ്രകടനവുമായി ഖത്തർ. മധ്യപൂർവേഷ്യയും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്ന മിന മേഖലയില്‍ ഖത്തറിന് ഒന്നാം സ്ഥാനമാണുള്ളത്. അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 79ാം റാങ്കിലാണ് ഖത്തര്‍.
ആർ.എസ്.എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ഖത്തര്‍.
ഗസ്സയില്‍ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത ഇസ്രായേല്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ 112ാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച 11 സ്ഥാനമാണ് ഇടിഞ്ഞത്. ആഗോളതലത്തില്‍ മാധ്യമ സ്വാതന്ത്യ്രം വന്‍ പ്രതിസന്ധി നേരിടുന്നതായി സൂചിക പറയുന്നു.
60 ശതമാനം രാജ്യങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാധ്യമസ്വാതന്ത്ര്യം കുറഞ്ഞു. പത്ത് വര്‍ഷത്തിനിടെ മാധ്യമ സ്വാതന്ത്യ്രം അതീവ ഗുരുതരാവസ്ഥ നേരിടുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി കൂടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍പ്പെടും. 151ാം സ്ഥാനത്താണ് ഇന്ത്യ. 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നോര്‍വെ, എസ്റ്റോണിയ, നെതര്‍ലന്‍ഡ്സ് രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇതര ഗൾഫ് രാജ്യങ്ങളായ യു.എ.ഇ 164ഉം, സൗദി അറേബ്യ 162ഉം, ബഹ്റൈൻ 157ഉം, കുവൈത്ത് 128ഉം, ഒമാൻ 134ഉം സ്ഥാനങ്ങളിലായാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

