മാധ്യമം ക്ലബ് കഥാമത്സരം: വിജയികളെ പ്രഖ്യാപിച്ചു
text_fieldsദോഹ: 'അതിജീവനം' എന്ന വിഷയത്തിൽ മാധ്യമം ക്ലബ് ഖത്തർ പ്രവാസികൾക്കായി നടത്തിയ കഥാരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
എ.വി.എം ഉണ്ണിയുടെ 'കിതാബിൽ ഇല്ലാത്തത്' ഒന്നാംസ്ഥാനവും വി.എ. അബ്ദുൽ അസീസിെൻറ 'അതിജീവനം' രണ്ടാംസ്ഥാനവും സ്മിത പൗലോസ് എഴുതിയ 'പുനർജനി' മൂന്നാംസ്ഥാനവും നേടി. പ്രശസ്ത കഥാകൃത്ത് കെ.പി. രാമനുണ്ണിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
എഴുത്തുകാരായ ഡോ. ഖദീജ മുംതാസ്, പി.കെ. പാറക്കടവ് എന്നിവരും ഉൾക്കൊള്ളുന്നതാണ് ജഡ്ജിങ് പാനൽ.
കോവിഡ് പശ്ചാത്തലത്തിലുള്ള പുതിയ സാമൂഹിക സാഹചര്യത്തിലാണ് 'അതിജീവനം' വിഷയത്തിൽ കഥാ രചനാ മത്സരം നടത്തിയതെന്നും പ്രവാസി എഴുത്തുകാരിൽനിന്നും മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും ക്ലബ് ഭാരവാഹികളായ ആവണി വിജയകുമാർ, സുഹൈൽ ശാന്തപുരം എന്നിവർ അറിയിച്ചു.
അയച്ചുകിട്ടിയ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത 30 കഥകളിൽ നിന്ന് എഴുത്തുകാരായ ശോഭ നായർ, മോളി അബ്രഹാം, എം.ടി നിലമ്പൂർ എന്നിവർ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ഒമ്പത് കഥകളിൽനിന്നാണ് വിജയികളെ വിധികർത്താക്കൾ തെരഞ്ഞെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.