ഖത്തർ റണ്ണിൽ എൻ.വി.ബി.എസിന്റെ മെഡൽ കൊയ്ത്ത്
text_fieldsഖത്തർ റണ്ണിൽ പങ്കെടുത്ത എൻ.വി.ബി.എസ് ടീം അംഗങ്ങൾ
ദോഹ: വെള്ളിയാഴ്ച ആസ്പയർ പാർക്കിൽ നടന്ന ഗൾഫ് മാധ്യമം ഖത്തർ റൺ ട്രാക്ക് കൈയടക്കി ഖത്തറിലെ ബാഡ്മിന്റൺ പരിശീലന സ്ഥാപനമായ എൻ.ബി.എസ് അക്കാദമി സംഘം. 50 രാജ്യക്കാരായ 770ഓളം കായികതാരങ്ങൾ മാറ്റുരച്ച ഖത്തർ റണ്ണിൽ എൻ.വി.ബി.എസിലെ നൂറ് താരങ്ങൾ മാറ്റുരച്ചു. മുൻ വർഷത്തേക്കാൾ ഇരട്ടിയായിരുന്നു ഇത്തവണത്തെ പങ്കാളിത്തം. അവരിൽ അഞ്ച് ഗോൾഡും മൂന്ന് വെള്ളിയും രണ്ട് വെങ്കല മെഡലുമായാണ് താരങ്ങളുടെ മടക്കം.
മുൻ സീസണിനേക്കാൾ അക്കാദമിയുടെ പങ്കാളിത്തം ഇരട്ടിയായി വർധിച്ചതായും, യുവകായിക താരങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണിതെന്നും എൻ.വി.ബി.എസ് സ്ഥാപകരായ ബേനസീർ മനോജും, മനോജ് സാഹിബ് ജാനും പറഞ്ഞു. മികച്ച കോച്ചുമാർക്കു കീഴിലെ ചിട്ടയായ പരിശീലനത്തിലൂടെ പ്രതിഭകളെ വാർത്തെടുക്കുകയാണ് എൻ.വി.ബി.എസ്. ബാഡ്മിന്റൺ പരിശീലനം താരങ്ങൾക്ക് വിവിധ സ്കൂൾ പരിപാടികളിലും മറ്റു കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു -ഇരുവരും പറഞ്ഞു.
എൻ.വി.ബി.എസിലെ താരങ്ങളും സ്ഥാപകരായ ബേനസീർ മനോജും മനോജ് സാഹിബ് ജാനും കോച്ച് ഇവാൻ വുകോമനോവിച്, റിതു ഫോഗട്ട് എന്നിവർക്കൊപ്പം
കോച്ചുമാരുടെ സമർപ്പണത്തെയും, രക്ഷിതാക്കളുടെ പിന്തുണയെയും ബേനസീർ മനോജും മനോജ് സാഹിബ്ജാനും അഭിനന്ദിച്ചു. ഖത്തർ റണ്ണിലെ വിശിഷ്ടാതിഥികളായ ഫുട്ബാൾ കോച്ച് ഇവാൻ വുകോമനോവിചും ഗുസ്തി താരം റിതു ഫോഗട്ടും താരങ്ങൾക്ക് പ്രചോദനം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

