Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എംഡിസിപിയൻസ് സംഗമവും ക്രിക്കറ്റ് പ്രീമിയർ ലീഗും

text_fields
bookmark_border
എംഡിസിപിയൻസ് സംഗമവും ക്രിക്കറ്റ് പ്രീമിയർ ലീഗും
cancel
camera_alt

മാ​​​ലി​​​ക് ദീ​​​നാ​​​ർ കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ർ​​​മ​​​സി അ​​​ലുമ്​​​നി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ

ദോഹ: മാലിക് ദീനാർ കോളജ് ഓഫ് ഫാർമസി അലൂമിനി അസോസിയേഷൻ –ഖത്തർ (എംഡിസിപിയൻസ്) സംഘടിപ്പിച്ച അലൂമിനി സംഗമവും ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026-ഉം ശ്രദ്ധേയമായി. ഗറാഫയിലെ പേളിങ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഡോസ് ഡെവിൾസ് ജേതാക്കളായി. അബ്ദുൽ റഹിമാൻ എരിയാൽ മാൻ ഓഫ് ദി മാച്ചും, ജസ്സിർ മാങ്ങാട് പ്ലയർ ഓഫ് ദി ടൂർണമെന്റും ആയി തിരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായ ടൂർണമെന്റിൽ എംഡിസിപിയൻസ് അംഗങ്ങളുടെ മികച്ച പങ്കാളിത്തവും കായിക മികവും ടൂർണമെന്റിന്റെ വിജയത്തിന് കരുത്തേകി. മത്സരങ്ങൾ ഷെരീഫ് മേപ്പുരി, നവീൻ ക്രിസ്റ്റീഫോർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്കും വ്യക്തിഗത മികവ് പുലർത്തിയ താരങ്ങൾക്കും ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ കലാ -സാംസ്കാരിക പരിപാടികൾ, വിനോദ മത്സരങ്ങൾ, ഗെയിമുകൾ, സമ്മാന പദ്ധതികൾ എന്നിവയും സംഘടിപ്പിച്ചു. ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം പൂർവ്വ വിദ്യാർഥികൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ദൃഢമാക്കുന്ന വേദിയായി. ആരിഫ് ബംബ്രൺ, ഹനീഫ് പേരാൽ, അബ്ദുൽ റഹിമാൻ എരിയാൽ, ഷംനാദ് കല്ലാർ, അഷ്റഫ് നെല്ലിക്കുന്ന്, ഷാനവാസ് ബേട്രിയ, അജ്മൽ റോഷൻ, സുലൈമാൻ അസ്‌കർ, ഹസീബ്, ഉസൈർ മുഹമ്മദ്, നൗഫൽ, ജസ്സിർ മാങ്ങാട്, റിയാസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MDCPians' Gathering and Cricket Premier League
Next Story