ഗസ്സക്ക് 10 ലക്ഷം റിയാൽ സഹായവുമായി ‘മക്ഡൊണാൾഡ്സ് ഖത്തർ’
text_fieldsദോഹ: ഇസ്രായേൽ സൈന്യത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്ഡൊണാൾഡിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്നതിനിടെ ഗസ്സക്ക് പിന്തുണയുമായി ‘മക്ഡൊണാൾഡ്സ് ഖത്തർ’. ഖത്തറിൽ പ്രവർത്തിക്കുന്ന ‘മക്ഡൊണാൾഡ്’ പൂർണമായും പ്രാദേശിക ഉടമസ്ഥതയിലുള്ളതാണെന്നും യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികളോട് ഐക്യദാർഢ്യപ്പെടുന്നതായും കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ ചാരിറ്റിയുടെ ‘ഫലസ്തീനുവേണ്ടി’ കാമ്പയിനിൽ പങ്കുചേർന്ന് 10 ലക്ഷം റിയാൽ സംഭാവന നൽകുന്നതായും പ്രഖ്യാപിച്ചു.ഗസ്സയിലെ ജനങ്ങളുടെ ഭക്ഷണം, വെള്ളം, പാർപ്പിടം, വൈദ്യസഹായം ഉൾപ്പെടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തുകയിലേക്കാണ് 10 ലക്ഷം റിയാൽ സംഭാവനയായി നൽകുന്നത്. ഖത്തറിലെ അൽ മന റസ്റ്റാറന്റ് ആൻഡ് ഫുഡ് കമ്പനിയുടെ പൂർണ ഉടമസ്ഥതയിലാണ് ‘മക്ഡൊണാൾഡ്’ ഖത്തർ പ്രവർത്തിക്കുന്നതെന്നും മറ്റു രാജ്യങ്ങളിലെ മക്ഡൊണാൾഡ് ഏജന്റ് പുറപ്പെടുവിക്കുന്ന തീരുമാനങ്ങളുമായോ മറ്റോ തങ്ങൾക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

