ദോഹ: മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ 33ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന മയ്യഴി മജ്ലിസിൽ പ്രമുഖ പ്രഭാഷകൻ പി.എം.എ ഗഫൂർ മുഖ്യാതിഥിയായി. ആർട്ടിയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാഹി തലശ്ശേരി പ്രദേശങ്ങളിലെ 350ൽ അധികം പേർ പങ്കെടുത്തു. യാസർ ഷെഫീഖ് ഖിറാഅത്ത് നിർവഹിച്ചു. പ്രസിഡന്റ് റിസ്വാൻ ചാലക്കര അധ്യക്ഷത വഹിച്ചു. ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു. സെക്രട്ടറി മിൻഹാജ് സക്കരിയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുൻഭാരവാഹികളായ അബ്ദുൽ...
ദോഹ: മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ 33ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന മയ്യഴി മജ്ലിസിൽ പ്രമുഖ പ്രഭാഷകൻ പി.എം.എ ഗഫൂർ മുഖ്യാതിഥിയായി. ആർട്ടിയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാഹി തലശ്ശേരി പ്രദേശങ്ങളിലെ 350ൽ അധികം പേർ പങ്കെടുത്തു.
യാസർ ഷെഫീഖ് ഖിറാഅത്ത് നിർവഹിച്ചു. പ്രസിഡന്റ് റിസ്വാൻ ചാലക്കര അധ്യക്ഷത വഹിച്ചു. ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു.
സെക്രട്ടറി മിൻഹാജ് സക്കരിയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുൻഭാരവാഹികളായ അബ്ദുൽ അഹദ്, ആഷിക്ക് മാഹി, അർഷാദ് ഹുസൈൻ, റിജാൽ കിടാരൻ, സുഹൈൽ മനോളി, ഫൈസൽ ചാലക്കര തുടങ്ങിയവരെ ആദരിച്ചു. സ്ത്രീകൾക്കായി നടത്തിയ മൈലാഞ്ചി മത്സരത്തിൽ മാജിദ മഹമൂദ് ഒന്നാം സ്ഥാനം നേടി. ജസ്മിന റെനീസ് രണ്ടും, ഫാത്തിമ ഷെറിൻ മൂന്നാമതുമായി. പലഹാര നിർമാണ മത്സരത്തിൽ റിസ്വാന റാഫാത്ത് ഒന്നാം സ്ഥാനം നേടി. റഹീന ഷബീർ രണ്ടും, ഫാത്തിമ സഹല മൂന്നും സ്ഥാനക്കാരായി. നസീഹ മജീദ്, ഷഹാന ഇല്യാസ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. ട്രഷറർ ഫാരിസ് മൊയ്തു നന്ദി പറഞ്ഞു.