മാക്സസ് വാഹനങ്ങൾക്കുള്ള ഒാേട്ടാ ക്ലാസ് കാർസ് ഒാഫർ ജൂൺ 15 വരെ
text_fieldsദോഹ: മാക്സസ് വാഹനങ്ങൾ വാങ്ങുന്നവർക്കായി ഒാേട്ടാ ക്ലാസ് കാർസ് കമ്പനി നൽകുന്ന റമദാൻ ഒാഫറുകൾ ജൂൺ 15 വരെ നീളും. നാസർ ബിൻ ഖാലിദ് ഹോൾഡിങിെൻറ സഹോദര സ്ഥാപനവും മാ ക്സസ് വാഹനങ്ങളുടെ ഖത്തറിലെ അംഗീകൃത വിതരണക്കാരുമാണ് ഒാേട്ടാ ക്ലാസ് കാർസ്. അടുത്തിടെയാണ് മാക്സസ് T60 ലൈറ്റ് ട്രക്കുകളും മറ്റ് മോഡലുകളും ഖത്തർ മാർക്കറ്റിൽ ഇറങ്ങിയത്. സുരക്ഷാസംവിധാനങ്ങൾ, മികവുള്ള ശേഷി, ANCAPയിൽ നിന്നുള്ള ഫൈവ് സ്റ്റാർ സുരക്ഷാ റാങ്കിങ് എന്നിവ നേടിയിട്ടുള്ള ജനകീയ ലൈറ്റ് ഡ്യൂട്ടി ട്രക് ആണ് മാക്സസ് T60. 49,000 റിയാൽ വിലയുള്ള T60യും ഒാഫറിനുള്ളിൽ വരും.
സൗജന്യ കാർ രജിസ്ട്രേഷൻ, ഒരുവർഷത്തെ ഇൻഷുറൻസ്, മൂന്നുവർഷ വാറൻറി/120,000 കി.മീറ്റർ(ഏതാണോ ആദ്യം വരിക അത്), രണ്ടുവർഷ സൗജന്യ സർവീസ്/30,000 കിലോമീറ്റർ (ഏതാണോ ആദ്യം വരിക അത്) എന്നിങ്ങനെയാണ് ഒാഫർ കാലയളവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ. എല്ലാ മാക്സസ് വാഹനങ്ങളും ഡൗൺപേയ്മെൻറ് ഇല്ലാതെ വാങ്ങാം. ഇൻഹൗസ് ഫിനാൻസ് സൗകര്യവുമുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായി എൻ.ബി.കെ. ഫിനാൻഷ്യൽ സർവീസുമായി സഹകരിച്ച് പ്രത്യേക പലിശ നിരക്ക് ലഭ്യമാണ്.
മാക്സസ് T60 വാഹനങ്ങൾക്കായി റമദാനിൽ പ്രത്യേക ഒാഫറുകൾ പ്രഖ്യാപിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഒാേട്ടാ ക്ലാസ് കാർസ് ജനറൽ മാനേജർ ഹിഷാം അൽ സഹ്ൻ പറഞ്ഞു. ഖത്തർ വിപണിയിൽ മികച്ച വാഹനങ്ങൾ ഇറക്കുന്നതിൽ തങ്ങൾ എപ്പോഴും പ്രതിഞ്ജാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ചൈനാകമ്പനിയായ മാക്സസിേൻറതാണ് പിക്ക്അപ്പ് ട്രക്ക് ആയ മാക്സ്സ് T60. സൽവാറോഡിലെ ഒാേട്ടാ ക്ലാസ് ഷോറൂമിൽ വാഹനം ലഭ്യമാണ്. ഷോറൂമിെൻറ റമദാനിലെ പ്രവർത്തനസമയം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെയാണ്. തുടർന്ന് രാത്രി 8.30 മുതൽ 12.30 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാത്രി 8.30 മുതൽ 12.30 വരെയാണ് ഷോറൂം പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
