ലഹരിവിരുദ്ധ സന്ദേശം കൈമാറി മവാഖ് ഇഫ്താർ
text_fieldsമവഖ് ഖത്തർ ഇഫ്താർ സംഗമത്തിൽ ലഹരി വിരുദ്ധ സന്ദേശത്തിൽ ഒപ്പുവെക്കുന്നു
ദോഹ: ‘ലഹരിമുക്ത മണിയൂർ’ മുന്നേറ്റത്തിന് ഐക്യദാർഢ്യവുമായി മവാഖ് ഇഫ്താർ സംഗമം. പൊഡാർ പേൾ സ്കൂളിൽ നടന്ന പരിപാടിയിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അംഗങ്ങൾ ഐക്യദാർഢ്യമറിയിച്ചു.
മണിയൂരിൽ നടക്കുന്ന കാമ്പയിന് സഹായവും സഹകരണവും നൽകുമെന്ന പ്രതിജ്ഞയെടുത്തു. യോഗത്തിൽ പ്രസിഡന്റ് സാജിദ് ടി. പി അധ്യക്ഷതവഹിച്ചു. കുഞ്ഞമ്മത് പി.എം, സിറാജ് സി.വി, ജുനൈദ് മർവ, ശരീഫ് കെ.ടി.കെ, ഫൈസൽ കല്ലായി, മുസ്തഫ പതിയാരക്കര, നവാസ് കെ.കെ തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി. ആയിരത്തോളം പേർ പങ്കെടുത്ത പരിപാടി ഒരു നാടിന്റെ സംഗമമായി. ട്രഷറർ സൈഫ് അബ്ദുല്ല നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

