Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മട്ടന്നൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: കണ്ണൂർ മട്ടന്നൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. പനയത്താംപറമ്പ് എൽ.പി സ്ക്കൂളിന് സമീപം പരേതനായ സി.പി. കുഞ്ഞിരാമന്‍റെയും കെ. നാരായണിയുടെയും മകൻ സുമേഷ് കാവുങ്കൽ (48) ആണ് കഴിഞ്ഞ ദിവസം നിര്യാതനായത്.
സ്വകാര്യ കമ്പനിയിൽ ഹെവിവെഹിക്ക്ൾ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന സുമേഷ് മസ്തിഷ്കാഘാതത്തെ തുടർന്ന് പത്തു ദിവസമായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. സുമേഷ് 17 വർഷമായി ഖത്തറിലാണ്.
ഭാര്യ: സന്ധ്യ. മക്കൾ: ആദി ദേവ്, ആയുഷ് ദേവ് (കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സജീവൻ (ഡ്രൈവർ), സുഷമ (ഏച്ചൂർ), സജിഷ (തലമുണ്ട), സബി രാജ് (ഗൾഫ്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത് നടക്കും.
Next Story

