Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂപ്പറാണ്​ മെട്രാഷ് 2...

സൂപ്പറാണ്​ മെട്രാഷ് 2 ആപ്

text_fields
bookmark_border
സൂപ്പറാണ്​ മെട്രാഷ് 2 ആപ്
cancel

ദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാൺലൈൻ സേവനങ്ങൾ നൽകുന്ന സ്​മാർട്ട്ഫോൺ ആപ്ലിക്കേഷനായ മെട്രാഷ് 2ൽ ഈ വർഷം മാർച്ച് മാസം മുതൽ നാല് ദശലക്ഷത്തിലധികം ഇടപാടുകൾ.2020 മാർച്ച് മുതൽ സെപ്റ്റംബർ വരെ മാത്രം 4.3 മില്യൻ ഇടപാടുകളാണ് മെട്രാഷ്് 2 വഴി ഉപഭോക്താക്കൾ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്േട്രാണിക് സർവിസ്​ ആൻഡ് ഇൻറർനെറ്റ് വിഭാഗം മേധാവി മേജർ അലി അഹ്മദ് അൽ ബിൻ അലി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെൻറ സേവനങ്ങളും കോവിഡ്–19 മുൻകരുതലുകളും സംബന്ധിച്ച് ഖത്തർ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ മെട്രാഷ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ 1.5 ദശലക്ഷം ഇടപാടുകളാണ് വർധിച്ചിരിക്കുന്നത്.

നിരവധി സേവനങ്ങളാണ് ഈയടുത്ത കാലത്തായി മെട്രാഷ് 2യിലും മന്ത്രാലയം വെബ്സൈറ്റിലുമായി കൂട്ടിച്ചേർത്തിരിക്കുന്നത്​. ആഭ്യന്തര മന്ത്രാലയത്തിൽ നേരിട്ടെത്തുന്ന സന്ദർശകരുടെ എണ്ണം കുറക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന്​ മേജർ അൽ ബിൻ അലി കൂട്ടിച്ചേർത്തു. ക്രിമിനൽ കം​ൈപ്ലൻറ് സേവനം, ട്രക്ക് പെർമിറ്റുകൾ തുടങ്ങിയവയാണ് ഏറ്റവും അടുത്തായി ഉൾപ്പെടുത്തിയ ഒാൺലൈൻ സേവനങ്ങൾ.മാർച്ച് മുതൽ സെപ്റ്റംബർ വരെ മാത്രം ആറ് മില്യൻ അന്വേഷണങ്ങളാണ് മെട്രാഷ് വഴി സ്വീകരിച്ചത്​. കഴിഞ്ഞ വർഷം ഇത് 3.2 മില്യൻ മാത്രമായിരുന്നു.

മെട്രാഷ് ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ആപ്ലിക്കേഷൻ വഴി സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ ഒമ്പത് ദശലക്ഷം കവിഞ്ഞിട്ടുണ്ട്. ഈ വർഷം മാത്രം 5.5 ദശലക്ഷം സേവനങ്ങളാണ് മെട്രാഷ് വഴി നൽകിയിരിക്കുന്നത്.മെട്രാഷ് 2 വഴി 200ലധികം സേവനങ്ങളാണ് ഇപ്പോൾ നൽകുന്നത്​. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റിവെക്കൽ, ക്രിമിനൽ പരാതി രജിസ്​േട്രഷൻ തുടങ്ങിയവയാണ് പുതിയ സേവനങ്ങൾ.

മെട്രാഷിൽ പ്രവാസികാര്യ വകുപ്പ് സേവനങ്ങളും

പ്രവാസികൾക്ക്​ ഗുണകരമാകുന്ന നിരവധി സേവനങ്ങളും ഇപ്പോൾ മെട്രാഷ് 2ൽ ലഭ്യമാണ്​. ഖത്തർ പ്രവാസികാര്യ വകുപ്പി​െൻറ അധിക സേവനങ്ങളും ഇതിലൂടെ തന്നെ ലഭ്യമാണ്​. ഏത് സമയത്തും എവിടെനിന്നും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും.റെസിഡൻറ് പെർമിറ്റ് പുതുക്കൽ, കാൻസൽ ചെയ്യൽ, വിസ പുതുക്കൽ, റിക്രൂട്ട്മെൻറ് അപ്രൂവൽ, പാസ്​പോർട്ട് വിവരങ്ങൾ മാറ്റംവരുത്തൽ, നഷ്​ടപ്പെട്ടതോ കേടുവന്നതോ ആയ ഐ.ഡി കാർഡുകൾ പുതുക്കുക, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഇപ്പോൾ മെട്രാഷിൽ ലഭ്യമാണ്.സുരക്ഷ വകുപ്പിൽ ക്രിമിനൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള സേവനം ഈയടുത്തായി ആഭ്യന്തര മന്ത്രാലയം മെട്രാഷ് 2ൽ ലഭ്യമാക്കിയിരുന്നു.

ചെറിയ അപകടങ്ങൾ: അറ്റകുറ്റപ്പണി അനുമതിപത്രത്തിനും മെട്രാഷ്​ മതി

ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും മെട്രാഷ്​ 2 മതി. ഇത്തരം അപകടങ്ങളു​െട സാഹചര്യത്തിൽ വാഹനത്തി​െൻറ നാല്​ ഫോട്ടാകൾ എടുക്കുകയാണ്​ ആദ്യം ചെയ്യേണ്ടത്​. ഇതിൽ ഒന്ന്​ നമ്പർ ​േപ്ലറ്റുകൾ കാണുന്ന തരത്തിലാകണം. പിന്നീട്​ നിങ്ങളു​െട വാഹനം അപകടം നടന്നയിടത്തുനിന്ന്​ മാറ്റി പാർക്ക്​ ചെയ്യണം. മൊൈ​െബൽ ഫോണിലെ ലൊ​േക്കഷൻ സർവിസ്​ എന്നത്​ സെറ്റിങ്​സിൽ ഓൺ ആണോ എന്ന്​ ഉറപ്പുവരുത്തണം. മെട്രാഷ്​ ടു ആപ്​ സൈൻ ഇൻ ചെയ്ത്​ 'ട്രാഫിക്​' വിൻഡോയും പിന്നീട്​ 'ട്രാഫിക്​ ആക്​സിഡൻറ്​' എന്നതും പിന്നീട്​ 'ആക്​സിഡൻറ്​ രജിസ്​ട്രേഷൻ' എന്നിവയും എടുക്കുക.

ഇരുവാഹനങ്ങളു​െടയും നമ്പർ, ഖത്തർ ഐ.ഡി നമ്പർ, മൊൈ​ബൽ നമ്പർ എന്നിവ ഇതിൽ നൽകണം. ഇരുവാഹനങ്ങളു​െടയും ഫോ​ട്ടോകൾ അറ്റാച്ച്​ ​െചയ്യണം. പിന്നീട്​ ട്രാഫിക്​ ഇൻവെസ്​റ്റിഗേഷനായി സബ്​മിറ്റ്​ ചെയ്യണം. ഉടൻ മൊബൈലിലേക്ക്​ ഒരു ടെക്​സ്​ മെസേജ്​ വരും. നടപടിക്രമങ്ങൾ പൂർത്തിയായി എന്ന സന്ദേശം എത്തുന്നതുവരെ കാത്തിരിക്കണമെന്ന വിവരമാണ്​ അതിൽ ഉണ്ടാവുക. ഫോ​ട്ടോകൾ വിലയിരുത്തി ഗതാഗത വകുപ്പ്​ ഉദ്യോഗസ്​ഥർ വീണ്ടുമൊരു മെസേജ്​ അയക്കും. രണ്ട്​ ആളുകൾക്കും ഈ സന്ദേശം ലഭിക്കും. വാഹനത്തി​െൻറ അറ്റകുറ്റപ്പണിക്കുള്ള അനുമതി പത്രത്തിനായി ഇൻഷുറൻസ്​ കമ്പനിയിലേക്ക്​ പോകാമെന്ന്​ നിർ​ദേശിക്കുന്ന സന്ദേശമാണ്​ പിന്നീട്​ എത്തുക. ഇതോടുകൂടി നിങ്ങൾക്ക്​ ഇൻഷുറൻസ്​ ഓഫിസിലേക്ക്​ നേരിട്ട്​ പോകാം. ഇവിടെ നിന്ന്​ നടപടികൾ പൂർത്തിയാക്കി വാഹനത്തി​െൻറ അറ്റകുറ്റപ്പണിക്കുള്ള അനുമതിപത്രം നേടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Matrash app
Next Story