മതപഠന ബിരുദദാന സമ്മേളനം
text_fieldsദോഹ: അൽമദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റയിൽ നിന്ന് ഈ വർഷം സെക്കണ്ടറി മത പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദദാന സമ്മേളനം സംഘടിപ്പിച്ചു. 26 വിദ്യാർഥികളാണ് പoനം പൂർത്തിയാക്കിയത്. ബിരുദദാന സമ്മേളനത്തിൽ വി.ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. സി.െഎ.സി വക്റ മേഖല പ്രസിഡൻറ് മുഹമ്മദലി, പി.ടി.എ ഭാരവാഹികളായ അസ്ഹറലി, ടി.കെ. മുഹമ്മദ് യാസിർ, കെ.കെ. ശാഹിദലി, പി.എം മുഹമ്മദ് സലിം, സി.എം. ബദറുദ്ദീൻ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ , മാനേജിംഗ് കമ്മിറ്റി അംഗം സി.എച്ച്. നജീബ് എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ഡോ. സമീർ മൂപ്പൻ, ഒ.എസ്. അബ്ദുസലാം, ടി.ടി. അബ്ദുറഹ്മാൻ, ഇബ്രാഹിം മൗലവി എന്നിവരും വിദ്യാർഥികളെ പ്രതിനിധീകരിച്ച് റനീൻ, സാലിഹ് മൻസൂർ , ഹിബ സലീം എന്നിവരും സംസാരിച്ചു. മിസ്നദ് കാസിം ഖുർആൻ പാരായണവും ഫർസീൻ സുബൈർ ഗാനാലാപനവും നടത്തി. മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം സ്വാഗതവും റബ്വ ചെയർമാൻ എ. ഉസ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.