മാസ്റ്റേഴ്സ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ്; കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവർക്ക് മെഡൽ നേട്ടം
text_fieldsദോഹ: പൂനെയിൽ നടന്ന എട്ടാമത് ഓൾ ഇന്ത്യ ലെവൽ മാസ്റ്റേഴ്സ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് ഖത്തറിൽനിന്നും കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവർക്ക് മെഡൽ നേട്ടം. പൂനെ പിമ്പിരി ചിച് മൈതാനത്ത് നടന്ന ടൂർണമെന്റിൽ 15 ൽ അധികം ടീമുകളാണ് പങ്കെടുത്തത്.
30 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ബിർള പബ്ലിക്ക് സ്കൂളിലെ ശ്രീകാന്ത് സ്വർണ്ണമെഡലും, 35 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഗലീലിയോ ഇൻറർനാഷനൽ സ്കൂളിലെ സജി ശ്രീകുമാർ, പോഡാർ പേൾ സ്കൂളിലെ രജീഷ്, ഖത്തർ എയ്റോനോട്ടിക് അക്കാദമിയിലെ ശ്യാം ശിവജി, എം.ഇ.എസ് സ്കൂളിലെ നവാസ് എന്നിവർ വെള്ളിമെഡലും നേടി. 30 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗം ഫൈനലിൽ തമിഴ്നാടിനെ 12-19 സ്കോറിനാണ് കേരളം കീഴ്പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

