മസാജ് പാർലർ റെയ്ഡ്; 251 പേർ അറസ്റ്റിൽ
text_fieldsദോഹ: ഖത്തറില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് നടന്ന വ്യാപക പരിശോധനയിൽ 251 പേർ അറസ്റ്റിൽ. ധാര്‍മികതക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാണിജ്യ-വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രിവന്റിവ് സെക്യൂരിറ്റി വിഭാഗം പരിശോധന നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസൻസ് നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനും സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിക്ക് നിർദേശിച്ചു.

