Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅടച്ചിട്ട...

അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക്​ നിർബന്ധമില്ല

text_fields
bookmark_border
അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക്​ നിർബന്ധമില്ല
cancel
Listen to this Article

ദോ​ഹ: കോ​വി​ഡ്​ കാ​ല​ത്തെ ശീ​ല​മാ​യി മാ​റി മാ​സ്​​ക്കി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ മ​ന്ത്രി​സ​ഭ. ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത്​ അ​ട​ച്ചി​ട്ട പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​യി​രി​ക്കി​ല്ല. ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ആ​ശു​പ​ത്രി​ക​ളും, പൊ​തു​ഗ​താ​ഗ​ത യാ​ത്ര സം​വി​ധാ​ന​ങ്ങ​ളും ഒ​​ഴി​കെ​യു​ള്ള അ​ട​ച്ചി​ട്ട പൊ​തു​ഇ​ട​ങ്ങ​​ളി​ലെ മാ​സ്ക്​ ഉ​പ​യോ​ഗ​ത്തി​നാ​ണ്​ ഇ​ള​വ്​ ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, പ്ര​വേ​ശ​ന​ത്തി​ന്​ ഇ​ഹ്​​തി​റാ​സ്​ ആ​പ്ലി​ക്കേ​ഷ​നി​ലെ ഗ്രീ​ൻ സ്റ്റാ​റ്റ​സ്​ പ​രി​​ശോ​ധ​ന തു​ട​രു​മെ​ന്നും അ​റി​യി​ച്ചു. പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​വി​ഡ്​ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ശ്ര​വി​ച്ച​തി​നു ശേ​ഷ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

അ​ട​ച്ചി​ട്ട പൊ​തു​ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ, ഇ​ഹ്​​തി​റാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന തു​ട​രും.

സ​മ്മേ​ള​ന​ങ്ങ​ളും, പ്ര​ദ​ർ​ശ​ന​ങ്ങ​ളും, മ​റ്റ്​ പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തി​ന്​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​രും.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ റാ​പി​ഡ്​ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ്​ നി​ർ​ബ​ന്ധ​മി​ല്ല.

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​കാ​ര്യ, സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​​ മാ​സ്ക്​ നി​ർ​ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ, ഇ​ൻ​ഡോ​ർ സ്ഥ​ല​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ മാ​സ്ക്​ അ​ണി​യ​ണം.


ഇ​വി​ട​ങ്ങ​ളി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധം

ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും

ദോ​ഹ മെ​ട്രോ, ക​ർ​വ ബ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ

ഇ​ൻ​ഡോ​ർ ഏ​രി​യ​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​ഷ്യ​ർ, റി​സ​പ്​​ഷ​നി​സ്റ്റ്, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ക​സ്റ്റ​മ​ർ സ​ർ​വി​സ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മാ​സ്ക്​ നി​ർ​ബ​ന്ധ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Masks
News Summary - Masks are not mandatory in closed public areas
Next Story