Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജിംനേഷ്യങ്ങൾക്കുള്ളിൽ...

ജിംനേഷ്യങ്ങൾക്കുള്ളിൽ മാസ്​ക്​ നിർബന്ധം; ഗ്രൂപ്പ്​ പരിശീലനം അരുത്​

text_fields
bookmark_border
ജിംനേഷ്യങ്ങൾക്കുള്ളിൽ മാസ്​ക്​ നിർബന്ധം; ഗ്രൂപ്പ്​ പരിശീലനം അരുത്​
cancel

ദോഹ: കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതി​​െൻറ ഭാഗമായി തുറക്കുന്ന ജിംനേഷ്യങ്ങൾ പാലിക്കേണ്ട വിവിധ ചട്ടങ്ങൾ സംബന്ധിച്ച്​ വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശങ്ങൾ നൽകി. കഴിഞ്ഞ ജൂലൈ 28ന്​ നൽകിയ നിർദേശങ്ങളിലാണ് മന്ത്രാലയം ഭേദഗതി വരുത്തിയിരിക്കുന്നത്​. പൊതുജനാരോഗ്യമന്ത്രാലയങ്ങളും തൊഴിൽ മന്ത്രാലയങ്ങളും പുറ​െപ്പടുവിച്ച എല്ലാതരം കോവിഡ്​ പ്രതിരോധ നടപടികളും ജിംനേഷ്യങ്ങൾ പാലിക്കണം.

ഭേദഗതികൾ ചുവടെ.

1. ആകെയുള്ള ശേഷിയുടെ 30 ശതമാനം മാത്രമേ ജിമ്മുകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ.

2. എല്ലാ ഉപഭോക്താക്കൾക്കും സന്ദർശകർക്കും പ്രവേശനകവാടത്തിൽതന്നെ ശാരീരികോഷ്​മാവ്​ പരിശോധിക്കണം. 38 ഡിഗ്രിയിൽ കൂടുതലുള്ളവർക്ക്​ പ്രവേശനം നൽകരുത്​.

3. ഇഹ്​തിറാസ്​ ആപ്പിൽ പച്ച സ്​റ്റാറ്റസ്​ ഉള്ളവർക്ക്​ മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ.

4. ജിംനേഷ്യത്തിനകത്ത്​ എല്ലാവരും മാസ്​ക്​ ഉപയോഗിക്കണം.

5. എല്ലാവരും മൂന്നുമീറ്റർ ശാരീരിക അകലം പാലിക്കണം. ഉപകരണങ്ങൾ തമ്മിലും ഈ അകലം നിർബന്ധമായും ഉണ്ടായിരിക്കണം.

6. ​ഗ്രൂപ്പായി പരിശീലനത്തിൽ ഏർപ്പെടരുത്​.​ പരിശീലകർ എല്ലാവർക്കും ​വെവ്വേ​െറ പരിശീലനം നൽകണം. ശാരീരിക അകലം പാലിക്കാനായാണിത്​.

7. ടോയ്​​െലറ്റുകളും വസ്​ത്രം മാറുന്ന മുറികളും അടച്ചിടണം. ഹാൻഡ്​​സാനിറ്റൈസറുകളും കൈകഴുകാനുള്ള സോപ്പും ഉപഭോക്താക്കൾക്ക്​ നൽകണം.

8. എല്ലാവരും സ്വന്തമായി ടവ്വലുകളും സാനിറ്റൈസറുകളും കുടിവെള്ള കുപ്പികളും കൊണ്ടുവരണം.

9. എല്ലാ രണ്ടു മണിക്കൂറിലും ഉപകരണങ്ങളും മറ്റു സാധനങ്ങളും ജിം നടത്തിപ്പുകാർ അണുമുക്തമാക്കിയിരിക്കണം.

പുതിയ നിർദേശങ്ങൾ സെപ്​റ്റംബർ എട്ടുമുതലാണ്​ നിലവിൽ വന്നിരിക്കുന്നത്​. നിയമലംഘനം നടത്തുന്നവർക്ക്​ നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maskgulf newsqatar newsgymnasiumsgroup training
Next Story