Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ മാസ്​കിൽ...

ഖത്തറിൽ മാസ്​കിൽ ഇളവ്​; പൊതു സ്​ഥലത്ത്​ നിർബന്ധമില്ല

text_fields
bookmark_border
qatar covid
cancel

ദോഹ: ഖത്തറിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകാൻ മന്ത്രിസഭ തീരുമാനം. ഇതു പ്രകാരം പൊതു ഇടങ്ങളിൽ മാസ്​ക്​ അണിയുന്നതിൽ നിയന്ത്രണങ്ങളോട്​ ഇളവ്​ നൽകി. ആൾകൂട്ടമില്ലാത്ത തുറസ്സായ പൊതു സ്​ഥലങ്ങളിൽ മാസ്​ക്​ ഒഴിവാക്കാനാണ്​​ അനുമതി നൽകിയത്​. അതേസമയം, അടഞ്ഞുകിടക്കുന്ന പൊതു സ്​ഥലങ്ങളിൽ (ഇൻഡോർ) മാസ്​ക്​ നിർബന്ധമായും അണിഞ്ഞിരിക്കണം.

പൊതു- സ്വകാര്യ മേഖലകളില്‍ മുഴുവന്‍ ജോലിക്കാര്‍ക്കും ഓഫീസലും സ്​ഥാപനങ്ങളിലും ഹാജരായി ജോലി ചെയ്യാനും അനുവാദം നൽകി. മാറ്റങ്ങൾ ഒക്​ടോബർ മൂന്ന്​ ഞായറാഴ്​ച മുതൽ പ്രാബല്ല്യത്തിൽ വരും.

കോവിഡ്​ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന അന്തിമഘട്ടത്തിലേക്ക്​ പ്രവേശിക്കുന്നതിൻെറ ഭാഗമായണ്​ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്​. േരാഗികളുടെ എണ്ണം നൂറിന്​ തഴെയാവുകയും, വാക്​സിനേഷൻ 90 ശതമാനം പിന്നിടുകയും ചെയ്​തതോടെയാണ്​ കൂടുതൽ ഇളവുകളിലേക്ക്​ സർക്കാർ നീങ്ങുന്നത്​.

പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയില ചേർന്ന യോഗമാണ്​ പുതിയ നിർദേശങ്ങൾക്ക്​ അംഗീകാരം നൽകിയത്​.

ഘട്ടം ഘട്ടമായി കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവു നൽകാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതു പ്രകാരം മേയ്​ 28ന്​ രാജ്യത്ത്​ ആദ്യ ഘട്ട ഇളവുകൾ പ്രഖ്യാപിക്കു. രണ്ടാം ഘട്ടം ജൂൺ 18നും, മൂന്നാം ഘട്ടം ജൂലൈ ഒമ്പതിനും പ്രാബല്ല്യത്തിൽ വന്നെങ്കിലും നാലാം ഘട്ട ലഘൂകരണം വൈകുകായിരുന്നു. ജുലൈ 30ന്​ നടപ്പിൽ വരുമെന്ന്​ പ്രഖ്യാപിച്ച നാലാം ഘട്ടം ​രാജ്യത്തെ കോവിഡ്​ കേസുകളുടെ വർധനവ്​ കണക്കിലെടുത്താണ്​ മാറ്റിവെച്ചത്​.

നാലാം ഘട്ട ലഘൂകരണത്തിൻെറ ഭാഗമായി സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഓഫീസിൽ ഹാജരായി ജോലി ചെയ്യാം. ഓഫീസുകളിലെ യോഗങ്ങളിൽ പ​ങ്കെടുക്കുന്ന ജീവനക്കാരുടെ പരമാവധി എണ്ണം 30 ആയി ഉയർത്തി. അംഗസംഖ്യ കൂടുകയാണെങ്കിൽ ഓൺലൈനിലേക്ക്​ മാറ്റണം. വാക്​സിൻ സ്വീകരിക്കാത്ത ​ജീവനക്കാർ ആഴ്​ചയിലെ റാപിഡ്​ ആൻറിജൻ ടെസ്​റ്റ്​ തുടരണം. എന്നാൽ, വാക്​സിൻ സ്വീകരിച്ചവർക്ക്​ ഈ നിബന്ധനയില്ല.

-മാസ്​ക്​ നിർബന്ധമായ പൊതു സ്​ഥലങ്ങൾ

-മാര്‍ക്കറ്റുകള്‍, പ്രദര്‍ശന കേന്ദ്രങ്ങൾ, ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍

-പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികൾ എന്നിവടങ്ങളിലും അവയുടെ പരിസരങ്ങളിലും

-പുറം ജോലികളിലേര്‍പ്പെട്ട ജീവനക്കാര്‍, ഉപഭോക്​താക്കളുമായി ബന്ധപ്പെടുന്ന ജീവനക്കാർ

----------------------

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaskQatar
News Summary - Mask exemption in Qatar Not mandatory in public places
Next Story