മേരികോമിൻെറ മെഡലും ജഴ്സിയും ഖത്തർ ഒളിമ്പിക് മ്യൂസിയത്തിന്
text_fieldsഎം.സി മേരികോമിൻെറ ജഴ്സിയും മെഡലും അംബാസഡർ ഡോ. ദീപക് മിത്തൽ ഖത്തർ ഒളിമ്പിക് മ്യൂസിയത്തിന് കൈമാറിയപ്പോൾ (മുകളിൽ)
ദോഹ: പൊന്നിടികൾ കൊണ്ട് ഇടിക്കൂടിനെ അലങ്കരിച്ച ഇന്ത്യൻ ബേക്സിങ് ഇതിഹാസം മേരികോം ഇനി ഖത്തർ ഒളിമ്പിക്സ് സ്പോർട്സ് മ്യുസിയത്തിൻെറ അലങ്കാരമാവും.
ഇന്ത്യക്കായി ആറ് ലോകചാമ്പ്യൻഷിപ്പ് സ്വർണവും, ഒളിമ്പിക്സ് മെഡലും ഉൾപ്പെടെ ഒരുപിടി മെഡലുകൾ വാരിക്കൂട്ടിയ മേരികോമിൻെറ മെഡൽ, ഗ്ലൗസ്, ജഴ്സി എന്നിവ അടുത്തവർഷം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഖത്തർ ഒളിമ്പിക്സ് സ്പോർട്സ് മ്യുസിയത്തിനായി സമ്മാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ മ്യൂസിയം അധികൃതർക്ക് മെഡലും മറ്റും കൈമാറി.
2022 ആദ്യ പാദത്തിൽ ഉദ്ഘാടനം ചെയ്യുന്ന മ്യൂസിയത്തിൽ ഇവ പ്രദർശനത്തിന് വെക്കും. കായിക ലോകത്തിൻെറ അടയാളപ്പെടുത്തലായി മാറുന്ന ഖത്തർ ഒളിമ്പിക് മ്യൂസിയത്തിൽ ലോകമെങ്ങുമുള്ള അത്ലറ്റുകളുടെ അവിസ്മരണീയ നേട്ടങ്ങൾ ഇടം പിടിക്കും.
ഇന്ത്യ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളും മ്യൂസിയത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
കൈമാറ്റ ചടങ്ങിൽ ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ പ്രസിഡൻറ് ഡോ. മോഹന്‍ തോമസ് പങ്കെടുത്തു.

