മാര്‍ത്തോമ കോളജ് അലുമ്നി വാർഷികാഘോഷം
text_fieldsമാര്‍ത്തോമ കോളജ് അലുമ്നി ഖത്തര്‍ ചാപ്റ്റർ വാര്‍ഷികാഘോഷത്തിൽ പങ്കെടുത്തവർ
ദോഹ: മാര്‍ത്തോമ കോളേജ് അലുമ്നി ഖത്തര്‍ ചാപ്റ്റർ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സിഗ്നേചർ റസ്റ്റാറന്റിൽ നടന്ന പരിപാടി നിശ്ശബ്ദ പ്രാര്‍ഥനയോടെ ആരംഭിച്ചു.
പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷതവഹിച്ചു. സെക്രട്ടറി നിഷ ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജേക്കബ് എം. മാത്യു ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
വാർഷിക പൊതുയോഗത്തിൽ അലുമ്നി വൈസ് പ്രസിഡന്റ് ഷീല സണ്ണി സ്വാഗതം പറഞ്ഞു.
ക്യു.എഫ്.എം മാനേജർ നൗഫൽ അബ്ദുറഹ്മാന് മുഖ്യാതിഥിയായി. അലുമ്നി പേട്രൺ രാജു മാത്യു, മുൻ പേട്രൺ ജോർജ് മാത്യു എന്നിവർ ആശംസാ പ്രസംഗം നടത്തി.
മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കള്‍ചറല്‍ സെക്രട്ടറി സിബു എബ്രഹാം നന്ദി പറഞ്ഞു.

