മര്‍സയുടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂഹമൂറില്‍; ഇന്ന് ഉദ്ഘാടനം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അഞ്ചാമത്തെ ഔട്ട്ലെറ്റ് അബൂഹമൂറില്‍ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നു. അബൂഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് പെട്രോള്‍ സ്റ്റേഷന് സമീപത്ത് ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിർവഹിക്കും.
ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ആകർഷകമായ പ്രമോഷനുകളാണ് അഞ്ചാമത്തെ ഔട്ട്ലെറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ഔട്ട്ലെറ്റുകളെന്ന സ്വപ്നതുല്യമായ നേട്ടത്തിലെത്താന്‍ സഹായിച്ച ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവവുമായാണ് ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് മര്‍സ തുറക്കുന്നത്. മികച്ച സേവനവും ഗുണനിലവാരമുള്ള ഉൽപന്നങ്ങളും പുതുമയുള്ള ഷോപ്പിങ്ങും മര്‍സയുടെ പ്രത്യേകതകളാണ്.
അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയവുമായാണ് മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തറിലെ ചില്ലറ വിൽപന രംഗത്ത് തുടരുന്നത്. 1975ല്‍ സൂഖ് ജാബിറില്‍ കേരളത്തില്‍ നിന്നുള്ള യുവ സംരംഭകന് ആരംഭിച്ച ചെറിയ സ്ഥാപനത്തിലേക്ക് അദ്ദേഹത്തിന്റെ ആറ് സഹോദരങ്ങള്‍ കൂടി ചേര്‍ന്നതോടെ സാവകാശത്തില്‍ വളരുകയും ദോഹയുടെ ബിസിനസ് ലോകത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

