മാമ്പഴ പ്രേമികൾക്കായി ‘മർസ മാംഗോ ഫെസ്റ്റിവൽ’ ആരംഭിച്ചു 60 ഇനങ്ങളുമായി രുചിയുടെ മഹാമേള
text_fieldsമർസ ഹൈപ്പർമാർക്കറ്റിൽ ‘മർസ മാംഗോ ഫെസ്റ്റിവൽ’ ആരംഭിച്ചപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ മർസ ഹൈപ്പർമാർക്കറ്റിൽ വേനൽക്കാലത്തെ കൂടുതൽ മധുരമാക്കി ‘മർസ മാംഗോ ഫെസ്റ്റിവൽ’ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എയർ കാർഗോയിലൂടെ എത്തിച്ച 60 ഇനം ഫ്രഷ് മാമ്പഴങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. രുചിയും പുതുമയും കുടുംബസമേതം ആസ്വദിക്കാവുന്ന ആഘോഷാന്തരീക്ഷവുമൊരുക്കി മാമ്പഴ പ്രേമികൾക്കായി വേറിട്ട അനുഭവമാണ് മർസ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.
മേയ് 30 വരെ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗുണമേന്മയുള്ള മാമ്പഴങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മധുരവും സുഗന്ധവും നിറഞ്ഞ വൈവിധ്യമാർന്ന മാങ്ങകൾക്കൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കും ആഘോഷമാക്കുന്ന പ്രത്യേക ഫെസ്റ്റിവലും വൈബ്സും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. വേനലിന്റെ രുചിയും സന്തോഷവും ഒരുമിച്ച് പങ്കിടാനുള്ള വേദിയായിരിക്കും ഈ മാംഗോ ഫെസ്റ്റിവൽ.
ഹസം അൽ മാർഖിയ, ഐൻ ഖാലിദ്, ബിൻ ഒംറാൻ, മുഷൈരിബ്, അബു ഹമൂർ എന്നീ മർസ ഹൈപ്പർമാർക്കറ്റ് ശാഖകളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. എല്ലാ ദിവസവും പുതിയ സ്റ്റോക്കുകൾ എത്തിക്കുന്നതിനാൽ മികച്ച നിലവാരത്തിലുള്ള മാങ്ങകൾ തേടിയെത്തുന്നവരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
മർസ ഗ്രൂപ്പ് ഡയറക്ടർ ഗഫൂർ കണ്ടോത്ത്, ജെ മാൾ ഡയറക്ടർ സുൽത്താൻ ജാബർ എസ് താൽ-കുവാരി, മർസ ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് കാദർ, വതീഖ റിയൽ എസ്റ്റേറ്റ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് ജി.എം ഖാലിദ് ഖലീൽ ഇബ്രാഹിം അൽഷേഖ്ലീ, ബയിങ് മാനേജർ നിസാർ കാപ്പിക്കണ്ടി, മാർക്കറ്റിങ് മാനേജർ ഹസൻ എം.പി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

