മർസ ഹൈപർമാർക്കറ്റ് നാലാമത് ഔട്ട് ലെറ്റ് ബിൻ ഉംറാനിൽ
text_fieldsബിൻ ഉംറാനിൽ പ്രവർത്തനമാരംഭിച്ച മർസ ഹൈപർമാർക്കറ്റിന്‍റെ ഉദ്ഘാടനം ഗ്രൂപ് ചെയർമാൻ മാഹിൻ ഹാജി, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഖാലിദ്
ഖലീൽ ഇബ്രാഹിം അൽ ശെഖലീ നിർവഹിക്കുന്നു
ദോഹ: ഖത്തർ ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ് അൽ റഹീബ് ഇന്‍റർനാഷനലിന്‍റെ മർസ ഹൈപർമാർക്കറ്റ് നാലാമത്തെ ഔട്ട്ലെറ്റ് ബിൻ ഉംറാനിൽ പ്രവർത്തനമാരംഭിച്ചു. ഗ്രൂപ് ചെയർമാൻ മാഹിൻ ഹാജി, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഖാലിദ് ഖലീൽ ഇബ്രാഹിം അൽ ശെഖലീ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ഉൽപന്നങ്ങൾക്കും 10 ശതമാനം ഡിസ്‌കൗണ്ട് പ്രമോഷനാണ് നൽകുന്നത്. 1985ൽ സൂഖ് ജാബിറിൽ തുടക്കംകുറിച്ച ബിസിനസ് ഇന്ന് ഹൈപ്പർ മാർക്കറ്റുകൾ, ഫാഷൻ ഔട്ട്‌ലെറ്റുകൾ, റസ്റ്റാറന്‍റുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.
10,000 ചതുരശ്ര അടി വിശാലതയിലുള്ള ഹൈപ്പർ മാർക്കറ്റിൽ 75,000ത്തിലധികം ഉൽപന്നങ്ങളാണ് വിപണനത്തിനായി ഒരുക്കിയിട്ടുള്ളത്. മത്സ്യം, ഇറച്ചി, പച്ചക്കറി, െഡയറി, ഫാഷൻ, ഫുട് വെയർ, സ്പോർട്സ്, ഗാർമെന്റ്സ് ഇലക്ട്രോണിക്സ്, ടോയ്‌സ്, സ്റ്റേഷനറി ഉൽപന്നങ്ങളും ലഭ്യമാണ്. മൊബൈൽ, വാച്ച്, പെർഫ്യൂമിനുമായി പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കുന്നു. എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്‌റഫ് കണ്ടോത്ത്, മർസാ ജനറൽ മാനേജർ ജമാൽഷാഫി ബിൻ ഹംസ, മാനേജർ മർസാ ഐൻഖാലിദ് ഷംസീർ ഖാൻ, ഗ്രൂപ് ബയിങ് മാനേജർ നിസാർ കാപ്പികണ്ടി, ഫിനാൻസ് മാനേജർ ഷഹീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.