Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ദീ​ന ഖ​ലീ​ഫ...

മ​ദീ​ന ഖ​ലീ​ഫ സൗ​ത്തി​ൽ മ​ർ​സ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ആ​റാം ഔ​ട്ട് ലെ​റ്റ് തു​റ​ന്നു

text_fields
bookmark_border
മ​ദീ​ന ഖ​ലീ​ഫ സൗ​ത്തി​ൽ മ​ർ​സ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ  ആ​റാം ഔ​ട്ട് ലെ​റ്റ് തു​റ​ന്നു
cancel
camera_alt

മ​ദീ​ന ഖ​ലീ​ഫ സൗ​ത്തി​ൽ മ​ർ​സ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​റാ​മ​ത് ഔ​ട്ട് ലെ​റ്റി​ന്റെ ഉ​ദ്ഘാ​ട​നം മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ അ​ഷ​റ​ഫ് ക​ണ്ടോ​ത്ത്, ജാ​ഫ​ർ ക​ണ്ടോ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ റീ​ട്ടെ​യി​ൽ രം​ഗ​ത്ത് വ​ള​ർ​ച്ച​യു​ടെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് മ​ർ​സ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മ​ദീ​ന ഖ​ലീ​ഫ സൗ​ത്തി​ൽ ആ​റാ​മ​ത് ഔ​ട്ട്ലെ​റ്റി​ന് തു​ട​ക്ക​മാ​യി. വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും വി​ശാ​ല​മാ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വ​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു​ക്കു​ന്ന പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ർ​സ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ അ​ഷ​റ​ഫ് ക​ണ്ടോ​ത്ത്, ജാ​ഫ​ർ ക​ണ്ടോ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ച​ട​ങ്ങി​ൽ മ​ർ​സ ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഹാ​രി​സ് കാ​ദ​ർ, മ​ർ​സ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബ​യിം​ഗ് മാ​നേ​ജ​ർ നി​സാ​ർ കാ​പ്പി​ക്ക​ണ്ടി, ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കേ​ര​ള ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്റ് ഷ​ഹീ​ൻ ഷാ​ഫി ആ​ദ്യ വി​ൽ​പ​ന ജാ​ഫ​ർ ക​ണ്ടോ​ത്തി​ന്റെ മ​ക​ൾ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം ല​ക്ഷ്യ​മി​ട്ട് വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ത്തോ​ടെ​യും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​മാ​ണ് പു​തി​യ ഔ​ട്ട്ലെ​റ്റ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്തി​ഗ​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മി​ക​ച്ച സേ​വ​ന​വും ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും ഒ​രേ കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് മ​ർ​സ​യു​ടെ ല​ക്ഷ്യം.

വ​സ്ത്ര​ങ്ങ​ൾ, പു​തി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും, ഗ്രോ​സ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഫ്രോ​സ​ൺ ഫു​ഡ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ദൈ​നം​ദി​ന ആ​വ​ശ്യ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന വി​ഭാ​ഗ​ങ്ങ​ൾ പു​തി​യ ഔ​ട്ട് ലെ​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യ വി​ല​യും മി​ക​ച്ച നി​ല​വാ​ര​വു​മാ​ണ് മ​ർ​സ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ വ​മ്പ​ൻ ഓ​ഫ​റു​ക​ളും പ്ര​ത്യേ​ക പ്ര​മോ​ഷ​നു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​ർ​സ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ പു​തി​യ ശാ​ഖ, മ​ദീ​ന ഖ​ലീ​ഫ സൗ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും സ​മ്പൂ​ർ​ണ​വു​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന ഓ​ഫ​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar shoppingSupermarkethypermarket
News Summary - Marsa Hypermarket opens its 6th outlet in Madinat Khalifa South
Next Story