മർസ ഹൈപർ മാർക്കറ്റ് 23 മുതൽ ജെ മാളിൽ
text_fieldsമർസ ഹൈപർ മാർക്കറ്റ് ലോഗോ പ്രകാശനം റഹീബ് ഇൻറർനാഷനൽ ഗ്രൂപ് എം.ഡി ജാഫർ
കണ്ടോത്തും മാേനജ്മെൻറ് പ്രതിനിധികളും ചേർന്ന് നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽ റഹീബ് ഇൻറർനാഷനൽ തങ്ങളുടെ പുതിയ ബ്രാൻഡായ മർസ ഹൈപർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി സമർപ്പിക്കുന്നു. ഹസം മർഖിയയിലെ ജെ മാളിൽ പ്രവർത്തനമാരംഭിക്കുന്ന മർസ ഹൈപർ മാർക്കറ്റ് ഒക്ടോബർ 23ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ശർഖ് വില്ലേജ് ആൻഡ് സ്പായിൽ നടന്ന വാർത്തസമ്മേളനത്തിൽ അൽ റഹീബ് ഇൻറർനാഷനൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് അറിയിച്ചു. വൈകീട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഖത്തറിലെ ബിസിനസ് പ്രമുഖരും സർക്കാർ പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും.
അൽ റഹീബ് ഗ്രൂപ്പിൻെറ ഖത്തറിലെ ആദ്യ ഹൈപർ മാർക്കറ്റ് 2010ൽ ഐൻ ഖാലിദിൽ പ്രവർത്തനമാരംഭിച്ച പാർക് ആൻഡ് ഷോപ് ഹൈപർ മാർക്കറ്റായിരുന്നു. 11 വർഷത്തിനിടയിൽ ജനപ്രിയ ഷോപ്പിങ് കേന്ദ്രമായി മാറിയ പാർക് ആൻഡ് ഷോപ് ആണ്, ചെറുകിട വിൽപന മേഖലയിലേക്ക് 'മർസ' എന്ന പേരിൽ റീബ്രാൻഡ് ചെയ്യപ്പെടുന്നത്. ഹസം അൽ മർഖിയയിൽ ആരംഭിക്കുന്നത് മർസ ബ്രാൻഡിൻെറ ഖത്തറിലെ നാലാമത് റീട്ടെയിൽ ഔട്ട്ലെറ്റായിരിക്കും. ഖത്തറിൽ ഉടൻതന്നെ രണ്ട് ഹൈപർ മാർക്കറ്റുകളും അഞ്ച് എക്സ്പ്രസ് സ്റ്റോറുകളും മർസയുടെ ബ്രാൻഡിൽ വൈകാതെ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അൽ റഹീബ് ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ മായൻ ഹാജി കണ്ടോത്ത് 1985ൽ സൂഖ് ജാബറിലാണ് കമ്പനിയുടെ ഖത്തറിലെ ആദ്യത്തെ സംരംഭത്തിന് തുടക്കമിട്ടത്. ജെ മാളിലെ മർസ ഹൈപർ മാർക്കറ്റ് യൂറോപ്യൻ ശൈലികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്തതാണെന്ന് മാനേജ്മെൻറ് അവകാശപ്പെട്ടു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ പ്രമോഷനുകളും ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയതായി അധികൃതർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഷാഫി ബിൻ ഹംസ (ജനറൽ മാനേജർ-ജെ മാൾ മർസ), ഷംസീർ ഖാൻ ( മാനേജർ മർസ-ഐൻ ഖാലിദ്), നിസാർ കപ്പിക്കണ്ടി (ഗ്രൂപ് ബയിങ് മാനേജർ), ഷഹീർ (ഫിനാൻസ് മാനേജർ), അബൂ നവാസ് (റീട്ടെയിൽ കൺസൽട്ടൻറ്) എന്നിവരും പങ്കെടുത്തു.