Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ർ​സ ഐ​ൻ ഖാ​ലി​ദ്...

മ​ർ​സ ഐ​ൻ ഖാ​ലി​ദ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം

text_fields
bookmark_border
മ​ർ​സ ഐ​ൻ ഖാ​ലി​ദ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം
cancel
camera_alt

മ​ർ​സ ഐ​ൻ ഖാ​ലി​ദി​ലെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം സ്പോ​ൺ​സ​ർ അ​ബ്ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് ഹ​സ​വി, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ ക​ണ്ടോ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഷോ​പ്പി​ങ് അ​നു​ഭ​വ​ത്തി​ന് പു​തു​ഭാ​വം ന​ൽ​കി​ക്കൊ​ണ്ട് ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം ഐ​ൻ ഖാ​ലി​ദി​ലെ മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആം​രം​ഭി​ച്ചു. മ​ർ​സ ഗ്രൂ​പ്പ് സ്പോ​ൺ​സ​ർ അ​ബ്ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് ഹ​സ​വി, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ ക​ണ്ടോ​ത്ത്, ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഹാ​രി​സ് കാ​ദ​ർ, മ​ർ​സ ഗ്രൂ​പ്പി​ലെ മ​റ്റ് മു​തി​ർ​ന്ന മാ​നേ​ജ​ർ​മാ​ർ, കെ.​ബി.​എ​ഫ് പ്ര​തി​നി​ധി​ക​ൾ, മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ സാ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ ക​ണ്ടോ​ത്ത് കേ​ക്ക് മു​റി​ച്ചു. മ​ർ​സ​യു​ടെ ആ​ദ്യ ഔ​ട്ട്‌​ല​റ്റ്, വി​പ​ണി​യി​ലെ മാ​റു​ന്ന ട്രെ​ൻ​ഡു​ക​ൾ​ക്കൊ​പ്പം മു​ന്നേ​റാ​ൻ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​യ രൂ​പ​ത്തി​ലാ​ണ് ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക ഇ​ന്റീ​രി​യ​ർ ഡി​സൈ​ൻ, സ്മാ​ർ​ട്ട് ലേ ​ഔ​ട്ടു​ക​ൾ, സു​ഗ​മ​മാ​യ ഷോ​പ്പി​ങ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പു​തു​താ​യി തു​റ​ന്ന സ്റ്റോ​റി​ന്റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​മ​യം ലാ​ഭി​ക്കു​ക​യും ഷോ​പ്പി​ങ് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഓ​രോ വി​ഭാ​ഗ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മി​ത​മാ​യ വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം, അ​ത്യാ​ധു​നി​ക​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്റ്റോ​ർ ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ർ​സ മാ​നേ​ജ്മെ​ന്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വ​മ്പ​ൻ ഓ​ഫ​റു​ക​ളും പ്ര​ത്യേ​ക പ്ര​മോ​ഷ​നു​ക​ളും മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മു​ത​ൽ ഗ്രോ​സ​റി, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് വ​രെ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ര​ക്ക് ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഐ​ൻ ഖാ​ലി​ദി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും താ​മ​സ​ക്കാ​ർ​ക്ക് ഏ​റ്റ​വും വി​ശ്വ​സ​നീ​യ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഷോ​പ്പി​ങ് കേ​ന്ദ്ര​മാ​യി മ​ർ​സ​യെ വീ​ണ്ടും ശ​ക്ത​മാ​യി സ്ഥാ​ന​മു​റ​പ്പി​ക്കു​ക​യാ​ണ് ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inauguratedhypermarketgulfqatar​
News Summary - Marsa Ain Khalid Hypermarket inaugurated
Next Story