മർമി അന്താരാഷ്ട്ര ഫാൽക്കൺറി ഫെസ്റ്റിവൽ ജനുവരി ഒന്നുമുതൽ
text_fieldsദോഹ: മർമി അന്താരാഷ്ട്ര ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ (മർമി) ജനുവരി ഒന്നിന് ആരംഭിക്കും. സോഷ്യൽ ആൻഡ് സ്പോർട്സ് ആക്റ്റിവിറ്റീസ് സപ്പോർട്ട് ഫണ്ടിന്റെ സഹകരണത്തോടെ ശൈഖ് ജൊആൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് 17ാമത് മർമി അന്താരാഷ്ട്ര ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിന് സീലൈനിലെ മർമി സബ്ഖയിൽ വേദിയാകുന്നത്. ഫെസ്റ്റിവൽ ജനുവരി 24 വരെ നീണ്ടുനിൽക്കും. വിവിധ വിഭാഗങ്ങളിലായി പ്രധാന മത്സരങ്ങൾ ഈ ദിവസങ്ങളിൽ നടക്കും.
ഹദാദ് അൽ തഹാദി: ജനുവരി ഒന്നിന് വൈകുന്നേരം ഈ മത്സരത്തോടെ മേളക്ക് തുടക്കമാകും. ഇത്തവണ 18 ഗ്രൂപ്പുകളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. പ്രാവുകളെ വേട്ടയാടാൻ ഫാൽക്കണുകളെ വിട്ടുനൽകുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒരു ലക്ഷം ഖത്തർ റിയാൽ സമ്മാനമായി ലഭിക്കും. കൂടാതെ, ഫൈനലിൽ ലെക്സസ് കാറിനായി മത്സരിക്കാനും അവസരം ലഭിക്കും.
അൽ തലാ: ഫാൽക്കണുകളുടെ കാഴ്ചശക്തി പരിശോധിക്കുന്നതാണ് അൽ തലാ മത്സരം. രണ്ട് കിലോമീറ്റർ അകലെയുള്ള ഇരയെ ആദ്യം കണ്ടെത്തി പിടിക്കുന്ന ഫാൽക്കൺ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ആകെ 30 ഗ്രൂപ്പുകളാണ് ഇതിൽ മത്സരിക്കുന്നത്.
യുവ ഫാൽക്കണർമാർക്കുള്ള മത്സരം : ആറു മുതൽ 15 വയസ്സ് വരെ പ്രായമുള്ള യുവ ഫാൽക്കണർമാർക്കായുള്ള മത്സരത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 1 രാത്രി 11 മണി വരെ ലഭ്യമാണ്.
അൽ തലാ ചാമ്പ്യൻഷിപ്പിന്റെ വിവിധ ഗ്രൂപ്പുകൾക്കുള്ള മത്സരങ്ങൾ ജനുവരി 4 മുതൽ 7 വരെയുള്ള തിയതികളിലായി നടക്കും. യോഗ്യതാ റൗണ്ടുകൾ പൂർത്തിയായ ശേഷം നറുക്കെടുപ്പിലൂടെ ഫൈനൽ മത്സരങ്ങളുടെ തീയതികൾ തീരുമാനിക്കുമെന്ന് മർമി ഫെസ്റ്റിവൽ മേധാവി മുതൈബ് അൽ ഖഹ്താനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

