മർമി ഫാൽക്കൺ മേളക്ക് തുടക്കം
text_fieldsദോഹ: 12ാമത് അന്താരാഷ്ട്ര മർമി ഫെസ്റ്റിവൽ സീലൈനിലെ സബ്ഖത് മർമിയിൽ തുടങ്ങി. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽ ഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് മേള.
ജനുവരി 30 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഫാൽക്കൺ വേട്ട മത്സരങ്ങളുൾപ്പെടെയുള്ള മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. യോഗ്യത നേടുന്നവർ അന്തിമ പോരാട്ടങ്ങളിൽ മാറ്റുരക്കും. പ്രാവുകളുടെ വഴിമുടക്കുന്ന ഫാൽക്കണുകളുടെ പ്രകടനമായ ഹുദുദ് അൽ തഹദ്ദീ മത്സര ഇനമാണ് മർമി ഫെസ്റ്റിവലിലെ ശ്രദ്ധേയ ഇനമായി അറിയപ്പെടുന്നത്. ഫാൽക്കണുകളുടെ സൗന്ദര്യ മത്സരമായ അൽ മസായിനും ശ്രദ്ധേയമായ മറ്റൊരു മത്സരയിനമാണ്. പുതുതലമുറകൾക്കിടയിൽ ഖത്തറിെൻറ പാരമ്പര്യവും തനിമയും ഉയർത്തിക്കൊണ്ടുവരുകയാണ് ഇത്തരം ഫെസ്റ്റിവലിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
തനി ഖത്തർ സംസ്കാരത്തിെൻറ സുപ്രധാന ഘടകങ്ങളടങ്ങിയ മേള കൂടിയാണ് സീലൈനിലെ മർമി രാജ്യാന്ത ഫെസ്റ്റിവൽ. അൽ ഗന്നാസ് സൊസൈറ്റി ഖത്തറാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫാല്‍ക്കണുകളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായാണ് 2008ല്‍ അല്‍ഗന്നാസ് അസോസിയേഷന് രൂപവത്കൃതമായത്. കായിക ഇനമെന്ന നിലയില്‍ ഫാൽക്കൺ മേഖല ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി അസോസിയേഷന് നിരവധി പരിപാടികളും മത്സരങ്ങളും പ്രോഗ്രാമുകളും നടത്തുന്നു. പുരാതനമായ ഒന്ന് എന്ന നിലയിലാണ് ഫാല്‍ക്കണുകളുടെ കാര്യത്തില്‍ ഖത്തറിെൻറ പ്രതിബദ്ധതയെന്ന് അസോസിയേഷന് വ്യക്തമാക്കുന്നു.
ഫാല്‍ക്കണ്‍ പൈതൃകം പരിപാലിക്കാന്‍ അല്‍ഗന്നാസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ചെറുകിട മത്സരങ്ങള്‍, ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങള്‍, പ്രതിവര്‍ഷം ഏറ്റവും വലിയ പരിപാടിയായ മര്‍മി തുടങ്ങിയവ ഈ മേഖലയില്‍ സംഘടിപ്പിച്ചുപോരുന്നു.
ഫാല്‍ക്കണറി പൈതൃകം സംരക്ഷിക്കുന്നതില്‍ മേഖലതലത്തിലും രാജ്യാന്തരതലത്തിലും അല്ഗന്നാസിന് പ്രത്യേക പങ്കുണ്ട്. പൈതൃകസംരക്ഷണം മുന്‍നിര്‍ത്തി അറബ് ലോകത്തെയും ആഗോളതലത്തിലെയും വിവിധ അസോസിയേഷനുകളുമായും പ്രസ്ഥാനങ്ങളുമായും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. അ ല്ഗന്നാസിെൻറ വിവിധ മത്സരങ്ങളില്‍ ഒട്ടേറെപ്പേര്‍ പങ്കാളികളാകുന്നുണ്ട്. സാംസ്കാരിക കായികമന്ത്രാലയം, കതാറ, ഖത്തര്‍ യൂനിവേഴ്സിറ്റി, ഖത്തര്‍ മ്യൂസിയംസ് എന്നിവയുമായെല്ലാം അല്‍ഗന്നാസ് സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ഫാല്‍ക്കണറി പൈതൃക സംരക്ഷണത്തിനും പരിപാലനത്തിനും വര്‍ധിച്ച പ്രാധാന്യമാണ് ഖത്തർ നല്‍കുന്നത്. ആഗോള പൈതൃകമെന്ന നിലയില്‍ ഫാല്‍ക്കണ്‍ പരിപാലനത്തിന് പ്രതിബദ്ധതയിലൂന്നിയ നിലപാടാണ് രാജ്യം സ്വീകരിച്ചുപോരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.