ഇസ്ലാമിനെ ജീവിതംകൊണ്ട് അടയാളപ്പെടുത്തുക -അഹ്മദ് സഖാഫി കാവനൂർ
text_fieldsകുവൈത്ത് ഐ.സി.എഫ് നാഷനൽ ക്യാമ്പിൽ അബ്ദുൽ ഹക്കീം ദാരിമി സന്ദേശപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ഇസ്ലാമിനെതിരെ വ്യാപകമായ ദുഷ് പ്രചാരണങ്ങളെ പ്രതിരോധിക്കാൻ വിശ്വാസികൾ പരിപൂർണമായ മതനിഷ്ഠ പുലർത്തുകയും ഇസ്ലാമിക സ്വത്വം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും ഐ.സി.എഫ് കുവൈത്ത് നാഷനൽ ദഅവ പ്രസിഡന്റ് അഹ്മദ് സഖാഫി കാവനൂർ പറഞ്ഞു. പ്രബോധന ദൗത്യം ഏറ്റെടുത്ത് കർമരംഗത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും നബിചര്യകളെ പരമാവധി അനുധാവനം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഉണർത്തി. ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി കബദ് റിസോർട്ട് ഏരിയയിൽ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് കെ. മാണിയൂർ അധ്യക്ഷത വഹിച്ച ക്യാമ്പ് ശുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു. വഴിയടയാളം, ടാലന്റ് ഹണ്ട്, ബ്രെയിൻ സ്റ്റോർമിങ്, പ്രാദേശികം, കാബിനറ്റ് അഡ്രസ്, കായികം എന്നീ സെഷനുകൾക്ക് അബ്ദുല്ല വടകര, സാലിഹ് കിഴക്കേതിൽ, അബു മുഹമ്മദ്, ബഷീർ അണ്ടിക്കോട്, സമീർ മുസ്ലിയാർ, റഫീഖ് കൊച്ചനൂർ എന്നിവർ നേതൃത്വം നൽകി. കുവൈത്ത് ഐ.സി.എഫ് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി സന്ദേശ പ്രഭാഷണവും സമാപന പ്രാർഥനയും നിർവഹി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

