മർകസ് ഖത്തർ ചാപ്റ്റർ ഡയറക്ടറേറ്റ് പുനഃസംഘടിപ്പിച്ചു
text_fieldsപറവണ്ണ അബ്ദുൽ റസാഖ് മുസ് ലിയാർ, അബ്ദുൽ അസീസ് സഖാഫി, അഹ്മദ് സഖാഫി പേരാമ്പ്ര
ദോഹ: മർകസ് ഖത്തർ ചാപ്റ്റർ ഡയറക്ടറേറ്റ് പുനഃസംഘടിപ്പിച്ചു. പറവണ്ണ അബ്ദുൽ റസാഖ് മുസ് ലിയാർ (പ്രസിഡന്റ്), അബ്ദുൽ അസീസ് സഖാഫി പാലോളി (ജന. സെക്രട്ടറി), അഹ്മദ് സഖാഫി പേരാമ്പ്ര (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിവിധ ഡിപ്പാർട്ട്മെന്റ് ഭാരവാഹികൾ: സപ്പോർട്ട് ആൻഡ് സർവിസ് -കെ.വി മുഹമ്മദ് മുസ് ലിയാർ (വൈസ് പ്രസിഡന്റ്), അശ്റഫ് സഖാഫി തിരുവള്ളൂർ (സെക്രട്ടറി). പി.ആർ ആൻഡ് മീഡിയ -നൗഫൽ ലത്വീഫി (വൈസ് പ്രസിഡന്റ്), നൗഷാദ് അതിരുമട (സെക്രട്ടറി). എക്സലൻസി ആൻഡ് ഇന്റർസ്റ്റേറ്റ്: ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫി (വൈസ് പ്രസിഡന്റ്), യൂസുഫ് സഖാഫി അയ്യങ്കേരി (സെക്രട്ടറി). നോളജ്: ശംസുദ്ദീൻ സഖാഫി തെയ്യാല (വൈസ് പ്രസിഡന്റ്), മൊയ്തീൻ ഇരിങ്ങല്ലൂർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അബ്ദുൽ കരീം ഹാജി മേമുണ്ട, മുഹമ്മദ് ഷാ ആയഞ്ചേരി, കെ.ബി. അബ്ദുല്ല ഹാജി, അബ്ദുൽ കരീം ഹാജി കാലടി, സിദ്ദീഖ് ഹാജി കരിങ്ങപ്പാറ, അബ്ദുസലാം ഹാജി പാപ്പിനിശ്ശേരി, നൂർ മുഹമ്മദ് ഹാജി എന്നിവർ ഡയറക്ടറേറ്റ് മെംബർമാരാണ്.അബ്ദുൽ അസീസ് സഖാഫി പാലോളി അധ്യക്ഷത വഹിച്ചു. പറവണ്ണ അബ്ദുൽ റസാഖ് മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഐ.സി പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. അഹ്മദ് സഖാഫി പേരാമ്പ്ര ജനറൽ റിപ്പോർട്ടും ശംസുദ്ദീൻ സഖാഫി തെയ്യാല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൽ കരീം ഹാജി മേമുണ്ട, ഉനൈസ് അമാനി, സൈതലവി സഖാഫി മുട്ടിപ്പാലം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

