മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ് '100 ഡേഴ്സ് ഓഫ് സ്മൈൽസ്' പ്രൊമോഷൻ ആരംഭിച്ചു
text_fieldsദോഹ: മാർക്ക് ആൻഡ് സേവ് ഓൾഡ് എയർപോർട്ട് റോഡിലെ ഔട്ട്ലറ്റിൽ 100 ഡേഴ്സ് ഇൻ ഖത്തർ സെലിബ്രേഷന്റെ ഭാഗമായി "100 ഡേഴ്സ് ഓഫ് സ്മൈൽസ്" എന്ന പ്രത്യേക പ്രൊമോഷൻ പ്രഖ്യാപിച്ചു. ജൂലൈ മൂന്നു മുതൽ ആറുവരെ പ്രമോഷൻ കാലയളവിൽ ഏറെ ആകർഷകമായ വിലക്കുറവോടെ ഷോപ്പിങ് ചെയ്യാം.
ഈ പ്രൊമോഷലിൽ ദിവസേന പുതിയ ഓഫറുകൾ, സമ്മാനങ്ങൾ, ഉപഭോക്തൃ ആനന്ദം എന്നിവയുമായി നിറഞ്ഞിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിലക്കുറവുകളും ആനുകൂല്യങ്ങളും നൽകുകയാണ് ലക്ഷ്യം. വെള്ളിയാഴ്ച മാത്രമായി ഒരു പ്രത്യേക ഹവർലി ഡീലൂം ലഭ്യമാണ്.
കൂടാതെ 100 ഖത്തർ റിയാലിനോ അതിന് മുകളിലോ പർച്ചേസ് ചെയ്യുന്നവർക്ക് സ്പിൻ ആൻഡ് വിന്നിലൂടെ ഒരു സർപ്രൈസ് ഗിഫ്റ്റ് സ്വന്തമാക്കാം. കൂടുതൽ ഓഫറുകൾ അറിയാൻ https://linktr.ee/markandsave.oldairportdoha സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

