ആകർഷകമായ സമ്മാനങ്ങളുമായി മാർക്ക് ആൻഡ് സേവ് 'ഷോപ്പ് & വിൻ' മെഗാ പ്രമോഷന് തുടക്കം
text_fieldsമാർക്ക് ആൻഡ് സേവ് 'മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ഖത്തറിൽ മാർക്ക് ആൻഡ് സേവിന്റെ വിജയകരമായ 500 ദിവസങ്ങൾ പൂർത്തീകരിച്ചതോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളുമായി 'ഷോപ്പ് & വിൻ' മെഗാ പ്രൊമോഷന് തുടക്കം. ആഗസ്റ്റ് 1 മുതൽ ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ ഖത്തറിലെ വിവിധ മാർക്ക് ആൻഡ് സേവ് ഔട്ട്‌ലെറ്റുകളിലൂടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.
മാർക്ക് & സേവിന്റെ ഏത് ഔട്ട്‌ലെറ്റിൽ നിന്നും 50 ഖത്തരി റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് ഷോപ്പ് & വിൻ' പ്രമോഷന്റെ ഭാഗമാകാം. മാർക്ക് ആൻഡ് സേവിന്റെ മൂന്ന് സ്റ്റോറുകളിലും പ്രത്യേകമായി നടക്കുന്ന പ്രതിമാസ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 5 ജെറ്റൂർ X70FL കാറുകൾ, 6 ഐഫോൺ 17 പ്രോ മാക്സ്, 180 സ്വർണ്ണ നാണയങ്ങൾ, 90 ഇംപെക്സ് 55-ഇഞ്ച് സ്മാർട്ട് ടി.വികൾ, 450 ക്ലിക്കോൺ 2-ഇൻ-1 ബ്ലെൻഡറുകൾ, 200 റിയാൽ മൂല്യമുള്ള 540 ഷോപ്പിങ് ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് പ്രമോഷൻ കാലയളവിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
"പ്രിയപ്പെട്ട ഉപഭോക്താക്കൾ നൽകുന്ന വിശ്വാസത്തിനും പിന്തുണക്കും നന്ദി സൂചകമായാണ് ആകർഷകമായ ഷോപ്പ് & വിൻ മെഗാ പ്രൊമോഷൻ അവതരിപ്പിക്കുന്നതെന്ന് മാർക്ക് & സേവ് ഖത്തർ മാനേജ്‌മെന്റ് വ്യക്തമാക്കി.
ആറു മാസത്തിനുള്ളിൽ ആയിരക്കണക്കിന് സമ്മാനങ്ങൾ നൽകുന്ന മെഗാ പ്രൊമോഷനിൽ പങ്കാളികളാകാനും സമ്മാനങ്ങൾ നേടാനുമായി ഖത്തറിലെ മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി മാർക്ക് & സേവ് മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ജി.സി.സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് ഫാസിൽ, റീജണൽ ഓപ്പറേഷൻ മാനേജർ ശിഹാബ് തങ്ങൾ, റീജണൽ ബയിങ് മാനേജർ സി.എച്ച്. മുഹസിൻ, റീജണൽ ജനറൽ മാനേജർ എ.പി. അർഷിദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

