സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ പുനരാരംഭിച്ചു
text_fieldsദോഹ: വിനോദ ബോട്ടുകൾ, ടൂറിസം, മത്സ്യബന്ധനം, മറ്റ് സമുദ്ര പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സമുദ്ര ഗതാഗത പ്രവർത്തനങ്ങളും പുനരാരംഭിച്ചതായി ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, കപ്പൽ ഉടമകളും സമുദ്ര സഞ്ചാരികളും ആവശ്യമായ എല്ലാ നാവിഗേഷൻ, സുരക്ഷാ ഉപകരണങ്ങളും പരിശോധിച്ച് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മന്ത്രാലയം അഭ്യർഥിച്ചു. ജി.പി.എസ് തകരാര്‍ നാവിഗേഷന്‍ ഉപകരണങ്ങളുടെ കൃത്യതയെ ബാധിക്കുകയും കപ്പൽയാത്രയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒക്ടോബർ നാലിനാണ് സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. തുടർന്ന് ഒക്ടോബർ ആറിന് 12 നോട്ടിക്കൽ മൈലിനുള്ളിൽ മാത്രം കപ്പലുകൾക്ക് പ്രവർത്തിക്കാനും, സൂര്യാസ്തമയത്തിന് മുമ്പ് തിരികെയെത്താനും നിർദേശവും നൽകി ഭാഗികമായി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ മന്ത്രാലയം അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

