മരിയൻ ടൈലേഴ്സ് തവാർ മാളിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമരിയൻ ടൈലേഴ്സ് തവാർ മാളിലെ ഉദഘാടന ചടങ്ങിനിടെ. മരിയൻ ടൈലേഴ്സ് ചെയർമാൻ മുഹമ്മദ് അഹമ്മദ് എ.എ. അൽഷീബ്, തവാർ മാൾ ചെയർമാൻ ജാസിം അൽ കുവാരി, തവാർ മാൾ മാനേജിങ് ഡയറക്ടർ യാക്കൂബ് ബൗട്രോസ്, മരിയൻ ടെയ്ലേഴ്സ് മാനേജിങ് ഡയറക്ടർ ആന്റണി മരിയൻ എന്നിവർ
ദോഹ: മികച്ച ഗുണമേന്മയും കാലാതീതമായ ശൈലിയും ഒരുക്കി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായ മരിയൻ ടൈലേഴ്സ് തങ്ങളുടെ ഏറ്റവും പുതിയ ബൊട്ടീക് ദോഹയിലെ തവാർ മാളിൽ പ്രവർത്തനമാരംഭിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങൾ കൊണ്ട് നിർമിച്ച സ്യൂട്ടുകൾ, ഫോർമൽ വസ്ത്രങ്ങൾ, പരമ്പരാഗതവും അതേസമയം ഏറ്റവും പുതിയതുമായ ടൈലറിങ് രീതികൾ എന്നിവയിലൂടെ ഖത്തറിലുടനീളം വിശ്വസ്തരായ ഉപഭോക്തൃ നിരയെ സൃഷ്ടിക്കാൻ മരിയൻ ടൈലേഴ്സിന് സാധിച്ചിട്ടുണ്ട്. 2013ൽ സിറ്റി സെന്റർ ദോഹയിൽ ആദ്യ ഷോറൂം ആരംഭിച്ച മരിയൻ ടൈലേഴ്സ്, പിന്നീട് എസ്ദാൻ മാളിൽ രണ്ടാമത്തെ ഷോറൂം തുറന്നു.
തവാർ മാളിൽ മൂന്നാമത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചതോടെ, മരിയൻ ടൈലേഴ്സിന്റെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലാണിത്.
തവാർ മാളിലെ പുതിയ ചുവടുവെപ്പിലൂടെ ഖത്തറിലെ ഏറ്റവും വിശ്വസനീയമായ ടൈലറിങ് കേന്ദ്രമെന്ന സ്ഥാനം മരിയൻ ടൈലേഴ്സ് ഉറപ്പാക്കുന്നു. വസ്ത്രങ്ങളുടെ കൃത്യമായ അളവ്, തുണിയുടെ ഗുണമേന്മ, കാലാതീതമായ ശൈലി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രാൻഡ്, തവാർ മാളിലെ പുതിയ ബൊട്ടീക്കിലൂടെ ഏറ്റവും മികച്ച സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
974 5553 7861. മരിയൻ ടൈലേഴ്സ് ചെയർമാൻ മുഹമ്മദ് അഹമ്മദ് എ.എ. അൽഷീബ്, തവാർ മാൾ ചെയർമാൻ ജാസിം അൽ കുവാരി, തവാർ മാൾ മാനേജിങ് ഡയറക്ടർ യാക്കൂബ് ബൗട്രോസ്, മരിയൻ ടൈലേഴ്സ് മാനേജിങ് ഡയറക്ടർ ആന്റണി മരിയൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

