മർഹബ ഖത്തർ: മെഡൽത്തിളക്കത്തിലേറി ദക്ഷിത്
text_fields‘ഇന്റർ സ്കൂൾ മർഹബ ഖത്തർ 2022 ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സര’ത്തിൽ മെഡൽ നേടിയ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ദക്ഷിത് ഡെംസുര സ്കൂൾ അധികൃതർക്കൊപ്പം
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാള്‍ 2022 നോടനുബന്ധിച്ച് നടത്തിയ ‘ഇന്റർ സ്കൂൾ മർഹബ ഖത്തർ 2022 ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സര’ത്തിൽ മെഡൽത്തിളക്കത്തിലേറി ശാന്തിനികേതൻ ഇന്ത്യൻ സ്കൂള്‍ വിദ്യാർഥി. 100 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മൂന്നാം സ്ഥാനം നേടി.
400 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർഥി ദക്ഷിത് ഡെംസുരയാണ് മെഡല്‍ നേടി സ്കൂളിന്റെ അഭിമാനമായത്. ഖത്തർ ഒളിമ്പിക്സ് ആൻഡ് സ്പോർട്സ് മ്യൂസിയമാണ് ഇന്റർ സ്കൂൾ മർഹബ ഖത്തർ 2022 ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരം സംഘടിപ്പിച്ചത്. മെഡൽ നേടിയ ദക്ഷിതിനെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമീള ഘോഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡഡ്ലി ഒ കോണര്‍, കലാവിഭാഗം മേധാവി കെ.വി. നൗഫല്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

