ദോഹ: 40 വർഷത്തിലധികമായി തുടരുന്ന പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മരക്കാർ മങ്കടക്ക് ഖത്തർ കെ.എം.സി.സി മങ്കട മണ്ഡലം യാത്രയയപ്പ് നൽകി. 1971ൽ പാകിസ്താൻ വഴി ഖത്തറിൽ എത്തി ദോഹ മുനിസിപ്പാലിറ്റിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത അദ്ദേഹം വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. മുസ്തഫ കൂരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന അഡ്വൈസറി അംഗം ഇസ്മായിൽ ഹാജി വേങ്ങശ്ശേരി ഉപഹാരം നൽകി. സമാൻ ഇ.സി, ഉമ്മർ നെല്ലേങ്ങര, സിദ്ദിഖ്, റഫീഖ് കളത്തിൽ, നൗഫൽ, ഉസ്മാൻ, ആഷിഖ് വെള്ളില, റഫീഖ്, ശിഹാബ്, ശരീഫ് പി. എന്നിവർ പെങ്കടുത്തു. മരക്കാർ മങ്കട മറുപടി പ്രസംഗം നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2019 6:41 AM GMT Updated On
date_range 2019-09-01T12:11:02+05:30മരക്കാർ മങ്കടക്ക് യാത്രയയപ്പ് നൽകി
text_fieldsNext Story