'മറാബിഉൽ അജ്ദാദി...അമാന', ദേശീയദിന മുദ്രാവാക്യം പുറത്തിറക്കി
text_fieldsദോഹ: ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം പുറത്തുവിട്ടു. 'പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം'എന്ന ആശയം വരുന്ന 'മറാബിഉൽ അജ്ദാദി...അമാന'എന്നതാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം.
ഖത്തർ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ ശകലങ്ങളിൽനിന്നുമാണ് പുതിയമുദ്രാവാക്യം എടുത്തിരിക്കുന്നത്. പ്രാചീന കാലം മുതൽക്കേയുള്ള ഖത്തരികളുടെ പരിസ്ഥിതിയുമായുള്ള ബന്ധം, രാജ്യത്തിെൻറ വിവിധ അനുഗ്രഹങ്ങൾ തുടങ്ങിയവയെയാണ് പുതിയ മുദ്രാവാക്യം പ്രതിനിധാനംചെയ്യുന്നതെന്ന് ദേശീയദിന സംഘാടക സമിതി വ്യക്തമാക്കി.
ഖത്തറിെൻറ ദേശീയസത്വത്തിലൂന്നിക്കൊണ്ട് രാജ്യത്തോടുള്ള ആദരവ്, ഐക്യദാർഢ്യം, ഐക്യം, അഭിമാനം എന്നിവ ഉയർത്തിപ്പിടിക്കുന്നതാണ് മുദ്രാവാക്യം.
ഹ്രസ്വ കാലയളവിൽ ജനങ്ങളിൽ ആവേശം ഉണർത്തുന്നതിനു പകരം, ദീർഘകാലത്തേക്ക് സമൂഹത്തിൽ വേരോട്ടവും സ്വാധീനവും ഉണ്ടാക്കുന്നതിനുള്ള ദേശീയദിനത്തിെൻറ അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയുമാണ് ഓരോ വർഷത്തെയുംമുദ്രാവാക്യവും പ്രതിഫലിപ്പിക്കുന്നത്.
കൂടാതെ, ദേശീയ അടയാളങ്ങളെയും സ്ഥാപകൻ ശൈഖ് ജാസിം ഥാനി നേതൃത്വം നൽകിയ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയും അവരുടെ തത്ത്വങ്ങെളയും മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ് ഓരോ മുദ്രാവാക്യവും. എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം ആഘോഷിക്കുന്നത്. ഇതാദ്യമായാണ് വളരെ നേരത്തേതന്നെ ദേശീയദിന മുദ്രാവാക്യം പുറത്തുവിടുന്നത്. സാധാരണയായി നവംബർ മാസത്തിലാണ് മുദ്രാവാക്യം പ്രകാശനം ചെയ്യാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

