മനോഹരൻ ഗുരുവായൂരിന് യാത്രയയപ്പ് നൽകി
text_fieldsമനോഹരൻ ഗുരുവായൂരിന് കേരള വിഭാഗം നൽകിയ യാത്രയയപ്പ്
മസ്കത്ത്: കേരള വിഭാഗത്തിന്റെ രൂപവത്കരണ കാലം മുതൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന മനോഹരൻ ഗുരുവായൂരിന് യാത്രയയപ്പ് നൽകി. നാലുപതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് മനോഹരൻ നാട്ടിലേക്ക് മടങ്ങുന്നത്. കേരളവിഭാഗത്തിന്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മനോഹരൻ, പത്മനാഭൻ തലോറയുടെ സംവിധാനത്തിൽ കേരളവിഭാഗം അവതരിപ്പിച്ച നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. മനോഹന്റെ തിരിച്ചുപോക്ക് പ്രവാസലോകത്തെ കലാസാംസ്കാരിക മേഖലക്ക് ആകെയും കേരളവിഭാഗത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമായിരിക്കുമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
കേരള വിഭാഗത്തന്റെ സ്നേഹോപഹാരം ചടങ്ങിൽ മനോഹരനും പത്നി ബീന മനോഹരനും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ കോ കൺവീനർ ജഗദീഷ് അധ്യക്ഷതവഹിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ വിൽസൻ ജോർജ്ജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ പ്രസിഡന്റ് സുനിൽകുമാർ, കേരള വിഭാഗം വനിത കോഓർഡിനേറ്റർ ശ്രീജ രമേശ്, സാഹിത്യവിഭാഗം സെക്രട്ടറി അഞ്ജലി ബിജു, തിച്ചൂർ സുരേന്ദ്രൻ, കെ.വി. വിജയൻ, ബിന്ദു രഘുനാഥ്, വിജി സുരേന്ദ്രൻ, ഗണേശ് എന്നിവർ സംസാരിച്ചു. കേരള വിഭാഗം ട്രഷറർ സുനിത്ത് സ്വാഗതവും കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

