മണ്ണാർക്കാട് സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsദോഹ: മണ്ണാർക്കാട് തത്തേങ്ങലം സ്വദേശി മുഹമ്മദലി വടക്കേതിൽ (46) ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു മരണം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖത്തർ എയർവെയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോയി.
എട്ട് വർഷമായി ഖത്തറിൽ ഡ്രൈവറാണ്. ഭാര്യ യും മൂന്ന് പെൺമക്കളും ഉണ്ട്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ നിന്ന് ഖത്തറിലേക്ക് വന്നത്. തിങ്കളാഴ്ച മണ്ണാർക്കാട് തത്തേങ്ങലം ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.
മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾക്ക് കെഎംസിസി സംസ്ഥാന മയ്യിത്ത് പരിപാലന കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. വിയോഗത്തിൽ ഖത്തർ കെഎംസിസി പാലക്കാട് ജില്ലാ, മണ്ണാർക്കാട് മണ്ഡലം കമ്മിറ്റികൾ അനുശോചിച്ചു. ദോഹയിൽ മയ്യിത്ത് നമ്സകാരവും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
