ഖത്തറിന്‍റെ പരിസ്ഥിതി പ്രതിഭാസമായി കണ്ടൽക്കാടുകൾ
text_fieldsഖത്തറിന്‍റെ തീരമേഖലയിലെ കണ്ടൽക്കാടുകൾ.
ദോഹ: ജൂലൈ 26നായിരുന്നു അന്താരാഷ്ട്ര കണ്ടൽക്കാട് ദിനം. ജൈവവൈവിധ്യം സംരക്ഷിച്ച്, ഭൂമിയുടെ താക്കോലായി നിലകൊള്ളുന്ന കണ്ടൽക്കാടുകൾക്ക് ഖത്തറിന്‍റെ ഭൂമിശാസ്ത്രത്തിലുമുണ്ട് നിർണായക പങ്ക്.
രാജ്യത്തിന്‍റെ കാലാവസ്ഥ വ്യതിയാനം ഗണ്യമായി കുറക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കണ്ടൽക്കാടുകൾ പാരിസ്ഥിതിക അത്ഭുതങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ജൈവവൈവിധ്യത്തിലെ പ്രധാന ഘടകം കൂടിയാണ് രാജ്യത്തിന്‍റെ വടക്കുഭാഗത്തെ അൽഖോർ, ദഖീറ പ്രദേശത്ത് പച്ചപ്പുവിരിച്ച് തിങ്ങിനിറഞ്ഞ കണ്ടൽക്കാടുകൾ.
ഖത്തറിലെ പവിഴപ്പുറ്റുകളെ ചളിയിൽനിന്ന് പ്രതിരോധിക്കുന്ന കണ്ടൽക്കാടുകൾ ഒരു പ്രകൃതിദത്ത ഫിൽട്ടറായി പ്രവർത്തിക്കുകയാണെന്ന് ഖത്തർ നാഷനൽ ലൈബ്രറിയിലെ റിച്ചാർഡ് ഹാരിസ്. ഖത്തർ പോലെയുള്ള രാജ്യങ്ങളിൽ ചെറുജീവികൾക്കും പക്ഷികൾക്കും സസ്തനികൾക്കും മികച്ച ആവാസവ്യവസ്ഥയൊരുക്കുന്ന കണ്ടൽക്കാടുകൾ, രാജ്യത്തെ ജൈവവൈവിധ്യമേഖലക്ക് പ്രധാന സംഭാവന നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കണ്ടൽക്കാടുകളുടെ വേരുകൾക്കിടയിലുള്ള ചെറുതും പിണഞ്ഞുകിടക്കുന്നതുമായ ഇടങ്ങൾ മത്സ്യക്കുഞ്ഞുങ്ങൾക്കും ഞണ്ട്, ചെമ്മീൻ പോലെയുള്ള വക്കും അനുയോജ്യമായ സ്ഥലങ്ങളാണെന്നും മറ്റു ജീവികളുടെ ആക്രമണങ്ങളിൽനിന്ന് ഇവക്ക് സംരക്ഷണമൊരുക്കുന്നുവെന്നും ആഴത്തിലുള്ള മത്സ്യസമ്പത്തിന്‍റെ വളർച്ചക്ക് കണ്ടൽക്കാടുകൾ വലിയ സഹായമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഖത്തറിൽ കിഴക്കൻ തീരത്ത് അൽഖോർ, ദഖീറ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്നത്. പ്രധാനമായും അവിസെന്ന മറീന വർഗത്തിൽപെടുന്ന േഗ്ര മാൻേഗ്രാവ് ഇനത്തിലുള്ളവയാണ് ഇവിടെയുള്ളത്.
എല്ലാ വർഷവും ജൂലൈ 26ന് അന്താരാഷ്ട്ര കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണദിനമായി യുനെസ്കോ ആചരിക്കുന്നുണ്ട്.
കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ അതുല്യവും സവിശേഷവും ദുർബലവുമായ ആവാസവ്യവസ്ഥ എന്ന നിലയിലുള്ള അവബോധം വളർത്താനും അവയുടെ സുസ്ഥിര പരിപാലനത്തിനും സംരക്ഷണത്തിനുമായുള്ള പരിഹാരമാർഗങ്ങൾ േപ്രാത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

