Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമധുരിക്കും...

മധുരിക്കും മാമ്പഴങ്ങളെത്തി;  ലുലുവിൽ മാമ്പഴ മേള തുടങ്ങി

text_fields
bookmark_border
മധുരിക്കും മാമ്പഴങ്ങളെത്തി;  ലുലുവിൽ മാമ്പഴ മേള തുടങ്ങി
cancel

ദോഹ: തേൻമാവിൻതോട്ടത്തിൽ എത്തിയ പ്രതീതിയാണ്​ ലുലു ഹൈപ്പർ മാർക്കറ്റിലെ മാമ്പഴ മേള നഗരിയിലെത്തുന്നവർക്ക്​ അനുഭവപ്പെടുക. ലോകമൊട്ടുക്കുള്ള പ്രമുഖ മാമ്പഴങ്ങളാണ്​ മേളയിൽ എത്തിചേർന്നിരിക്കുന്നത്​.  മാംഗോ പാഷൻ 2017 എന്ന പേരിലുള്ള ഫെസ്​റ്റിവൽ  ഈ മാസം 17 വരെ തുടരും. ഡി റിംഗ് റോഡ് ലുലുവിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി കുമരൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ്് ഡയറക്ടർ മുഹമ്മദ് അൽതാഫ്, റീട്ടെയിൽ എഫ് എം സി ജി സെക്ടർ മന്ത്രാലയ പ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, ലുലു ജീവനക്കാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. 14 വർഷമായി ലുലു തുടർച്ചയായി മാംഗോ ഫെസ്റ്റിവൽ നടത്തി വരികയാണ്. ഇന്ത്യയിലും ലോകത്തിെ​​​െൻറ വിവിധ ഭാഗങ്ങളിലുമായി ഉത്പാദിപ്പക്കപ്പെട്ട 60ൽ പരം മാങ്ങകൾ മേളയുടെ പ്രത്യേകതയാണ്​. 

ഇന്ത്യ, യമൻ, മലേഷ്യ, കെനിയ, തായ്​ലാൻഡ്, ഉഗാൻഡ, ശ്രീലങ്ക, ഐവറികോസ്റ്റ്, പ്യുയർട്ടോറിക്കോ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്​, ബ്രസീൽ, അമേരിക്ക, മെക്സിക്കോ, സുഡാൻ, ഘാന, ബുർക്കിനഫാസോ എന്നിവിടങ്ങളിൽ നിന്നുള്ള  മാൽഗോവ, ഹിമപസന്ത്, ചക്കരഗുണ്ട്, മല്ലിക, കലപ്പാഡി, അൽഫോൺസോ, ബദാമി, രാജ്പുരി, തൊട്ടാപുരി, കെസർ, ദസേരി, നീലം, സിന്ദൂരം, മൂവാണ്ടൻ, പ്രിയൂർ, വൈറ്റ് മൽഗോവ, റുമാനിയ, ചീരി, ദിൽ പസന്ത്, കെസർ, കൊ മാംഗോ, പൽഗോവ, പഞ്ചവർണ്ണം, ശാന്തി മൽഗോവ, സുന്ദരി, വാഴപ്പൂ, റെഡ്റോസ്​, ആളോവർ, നന്ദൻ, നാടശാല, നാട്ടി ഗോൾഡ്, പഞ്ചവർണ്ണം, വാട്ടർലില്ലി, കിംഗ്, ലോംഗ്, റൗണ്ട്, ഗ്രീൻസ്വീറ്റ്, നാംഡോക്, കാർത്ത കൊളംബോ, റെഡ് വില്ലാർഡ്, കെൻ്റ,  കെയ്റ്റ്, മണലാഗി, പാൽമെർ, ടോമി അറ്റ്കിൻസ്​്, അതൗൾഫോ എന്നിവയുൾപ്പടെയുള്ള ഇനം മാങ്ങകളാണ് ലുലുവിൽ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്. ആദ്യദിനത്തിൽ തന്നെ മാമ്പഴം വാങ്ങാൻ നൂറുകണക്കിന്​ പേരാണ്​ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mango
News Summary - mango
Next Story