പൊടിപൊടിച്ച് മാമ്പഴമേള; സൂഖിൽ വൻ തിരക്ക്
text_fieldsസൂഖ് വാഖിഫിൽ ആരംഭിച്ച ഇന്ത്യൻ മാമ്പഴമേളയിൽ വെള്ളിയാഴ്ച അനുഭവപ്പെട്ട തിരക്ക്
ദോഹ: സൂഖ് വാഖിഫിലെ പ്രദർശന ടെന്റിൽ മാങ്ങ മധുരവുമായി ഇന്ത്യൻ മാമ്പഴമേള പൊടിപൊടിക്കുന്നു. പത്തു ദിവസത്തെ മാമ്പഴമേളക്ക് വ്യാഴാഴ്ച തുടക്കമായപ്പോൾ, വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച ആയിരങ്ങൾ സൂഖിലെത്തി. ഖത്തർ ഇന്ത്യൻ എംബസിയും സൂഖ് വാഖിഫും നേതൃത്വം നൽകുന്ന മേളയുടെ സംഘാടകർ പ്രൈവറ്റ് എഞ്ചിനീയറിങ് ഗ്രൂപ്പാണ്.ജൂൺ 21വരെ നീണ്ടു നിലക്കുന്ന മേളയിൽ 38 ഇന്ത്യൻ കമ്പനികൾ പങ്കെടുക്കുന്നായി അൽ ഹംബ എക്സിബിഷൻ ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു. ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴയമായ മിയാസാകിയും സൂഖിലെ മേളയിൽ വിൽപനക്കുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ് പവലിയനിൽ വിൽപനക്കെത്തിച്ച മിയാസാകിക്ക് കിലോ ഗ്രാമിന് 666 റിയാലാണ് വില. ഇന്ത്യൻ രൂപയിൽ 15,600 രൂപ.
സൂഖാ വാഖിഫിലെ മാമ്പഴമേളയിൽ സ്ഥാപിച്ച മാവിൻ തൈകൾ ചിത്രം- നൗഫൽ പി.സി
കശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്ത 55ഓളം ഇനം മാമ്പഴങ്ങളാണ് പ്രദർശനത്തിനുള്ളത്. ഖത്തർ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കിയ ശേഷമാണ് മാമ്പഴങ്ങൾ വിൽപനക്കെത്തിക്കുന്നത്.കഴിഞ്ഞ വർഷം 44 വ്യത്യസ്ത ഇനം മാമ്പഴങ്ങളായിരുന്നു വിൽപനക്കെത്തിച്ചത്. 200 ടൺ വിൽപന നടത്തിയതായി അൽ സുവൈദി പറഞ്ഞു. ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

