‘മനസ്സിലുണ്ട് കാര്യം’ വിവർത്തനങ്ങളുടെ പ്രകാശനം നാളെ
text_fieldsഡോ. അനീസ് അലി
ദോഹ: പ്രശസ്ത മനോരോഗ വിദഗ്ധനും കോഴിക്കോട് രാമനാട്ടുകരയിലെ മനഃശാന്തി ഹോസ്പിറ്റൽ മനേജിങ് ഡയറക്ടറുമായ ഡോ. അനീസ് അലി രചിച്ച ‘മനസ്സിലുണ്ട് കാര്യം’എന്ന ലഘുകൃതിയുടെ അറബി-ഇംഗ്ലീഷ് വിവർത്തനങ്ങൾ വ്യാഴാഴ്ച വൈകീട്ട് സി റിങ് റോഡിലെ നസീം അൽറബീഹ് മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.
നസീം റബീഹ് സാരഥികൾക്കുപുറമെ ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ സാംസ്കാരിക മന്ത്രാലയം, ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ സ്പോർട്സ് സെന്റർ, ഐ.സി.ബി.എഫ്, ഇന്ത്യൻ ഓതേഴ്സ് ഫോറം ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും.
ഗ്രന്ഥകാരനും വിവർത്തകനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയാണ് കൃതിയുടെ അറബി, ഇംഗ്ലീഷ് മൊഴിമാറ്റം നിർവഹിച്ചിട്ടുള്ളത്. പേരക്ക ബുക്സാണ് പ്രസാധകർ.
മഞ്ചേരി കൊരമ്പയിൽ ഹോസ്പിറ്റൽ, ഷാർജയിലെ സ്റ്റാർ കെയർ, ഖത്തറിലെ നസീം അൽറബീഹ് തുടങ്ങിയ ആതുരാലയങ്ങളിലെ മനോരോഗ വിഭാഗത്തിൽ വിസിറ്റിങ് കൺസൽട്ടന്റ് കൂടിയായ ഡോ. അനീസ് അലി മനോരോഗങ്ങളും ചികിത്സകളുമായി ബന്ധപ്പെട്ട കൃതികളുടെ കർത്താവാണ്. മനോരോഗ സംബന്ധമായ നിരവധി ടി.വി-റേഡിയോ പ്രഭാഷണങ്ങളും ഇതിനകം നിർവഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

