മാമോക് ഖത്തർ ഇഫ്താർ സംഗമം
text_fieldsമുക്കം എം.എ.എം.ഒ കോളജ് അലുമ്നി ഖത്തർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ
ദോഹ: മുക്കം എം.എ.എം.ഒ കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ഏഷ്യൻ ടൗണിൽ നടന്ന സംഗമത്തിൽ വിവിധ ബാച്ചുകളിലെ അലുമ്നി അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന മുഹമ്മദ് ബഷീറിന് യാത്രയയപ്പ് നൽകി.
ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇല്യാസ് കെൻസ അധ്യക്ഷനായിരുന്നു. ആനന്ദ്, മെഹഫിൽ, അബ്ബാസ് മുക്കം, ഷംസു കൊടുവള്ളി, നാസിഫ് മൊയ്തു , അമീൻ കൊടിയത്തൂർ, ഫാരിസ് ലൂപ് മീഡിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

